BollywoodCinemaGeneralLatest NewsMollywoodNEWS

കൊറോണക്കാലത്ത് പ്രമുഖ താരങ്ങള്‍ വീട്ടില്‍ സമയം ചെലവിടുന്നത് ഇത്തരം കാര്യങ്ങള്‍ ചെയ്തുകൊണ്ട്

പ്രതിരോധ ശേഷി വര്‍ധിപ്പിച്ച് വ്യായാമം തുടരാനാണ് അമിതാബ് ബച്ചന്റെ നിര്‍ദ്ദേശം

കൊറോണ എന്ന വൈറസിനെ നേരിടാന്‍ അവര്‍ കണ്ടു പിടിച്ചതും അതാണ്‌ ഇഷ്ടമുള്ളത് ചെയ്തു വീട്ടിലിരിക്കുക. സെറ്റില്‍ സെറ്റിലേക്ക് ഓടുന്ന സെലിബ്രിറ്റികള്‍ ഏറ്റവും കൂടുതല്‍ പറഞ്ഞു കേള്‍ക്കുന്ന കാര്യമാണ് ഒന്നിനും സമയമില്ല എന്നത്. ഇപ്പോള്‍ അവര്‍ക്ക് എല്ലാത്തിനും സമയം ലഭിക്കുമ്പോള്‍ കൊറോണക്കാലത്ത് വീട്ടില്‍ സമയം ചെലവഴിക്കുന്നതെങ്ങനെ എന്ന് തുറന്നു പറയുകയാണ് ചില പ്രമുഖ താരങ്ങള്‍.

‘വീട്ടിലിരിക്കുമ്പോള്‍ പുസ്തകം വായനയ്ക്കപ്പുറം മറ്റൊരു നേരം പോക്കുണ്ടോ? എന്നാണ് ബോളിവുഡ് താരം ട്വിങ്കിള്‍ ഖന്നയുടെ ചോദ്യം. സൗന്ദര്യ സംരക്ഷണവും, പാചകവും വ്യായമാവുമൊക്കെയായി മറ്റൊരു സൂപ്പര്‍ താരം ദീപിക പാദുകോണ്‍ സമയം ചെലവിടുമ്പോള്‍ പ്രതിരോധ ശേഷി വര്‍ധിപ്പിച്ച് വ്യായാമം തുടരാനാണ് അമിതാബ് ബച്ചന്റെ നിര്‍ദ്ദേശം. മകനൊപ്പം പൂന്തോട്ടം നിര്‍മിച്ചും വ്യത്യസ്തമായ പാചകരീതി പരീക്ഷിച്ചുമാണ് മലയാളത്തിന്റെ സൂപ്പര്‍ താരം ബിജു മേനോന്‍ വീട്ടില്‍ സമയം ചെലവിടുന്നത്. ലോക് ഡൌണ്‍ കാലം താടി വളര്‍ത്തലിനായി വിട്ടു കൊടുത്തിരിക്കുകയാണ് സൂപ്പര്‍ താരം മാധവന്‍. ഒരു പുതിയ ചിത്രത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് മാധവന്‍. അമല്‍ നീരദ് സംവിധാനം ചെയ്ത ഹ്രസ്വ ചിത്രം കുള്ളന്റെ  ഭാര്യയിലെ തന്റെ കഥാപാത്രത്തെ ഓര്‍മ്മപ്പെടുത്തി കൊണ്ടാണ് ദുല്‍ഖര്‍ സല്‍മാന്‍ ലോക് ഡൌണ്‍ കാലത്തെ മറികടക്കുന്നത്. വീട്ടിനുള്ളില്‍ കഴിയുന്ന ആ കഥാപാത്രത്തിന്റെ ചിത്രങ്ങളാണ്‌ ദുല്‍ഖര്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടത്.

കടപ്പാട് : മലയാള മനോരമ ദിനപത്രം

shortlink

Related Articles

Post Your Comments


Back to top button