BollywoodCinemaGeneralLatest NewsNEWS

ഗായിക കനിക കപൂറിന്റെ കൊറോണ പരിശോധന ഫലം വീണ്ടുംപോസിറ്റീവ് തന്നെ

കനികയുടെ ശരീരം മരുന്നിന് പ്രതികരിക്കുന്നില്ല എന്നാണ് മനസ്സിലാകുന്നത്.

കൊറോണ വൈറസ് സ്ഥിരീകരിച്ച ബോളിവുഡ് ഗായിക കനിക കപൂറിന്റെ നാലാം തവണത്തെ  പരിശോധന ഫലവും പോസിറ്റീവ് തന്നെയെന്ന് റിപ്പോർട്ട്. സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലാണ് കനിക കപൂര്‍ ചികിത്സയില്‍ കഴിയുന്നത്. പരിശോധന ഫലം വീണ്ടും  പോസിറ്റീവായതിൽ ​ഗായികയുടെ കുടുംബാം​ഗങ്ങൾ കടുത്ത ആശങ്കയിലാണുള്ളത്.

കനികയുടെ ശരീരം മരുന്നിന് പ്രതികരിക്കുന്നില്ല എന്നാണ് മനസ്സിലാകുന്നത്. ലോക്ക് ഡൗണിൽ ഞങ്ങൾ നിസ്സഹായരാണ്, എല്ലാവരും പ്രാർഥിക്കുക- കനികയുടെ കുടുംബാം​ഗങ്ങളെ ഉദ്ദരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

കനിക കപൂറിനെതിരേ പൊലീസ് കേസുമുണ്ട്. രോഗവിവരം മറച്ചുവെച്ച് പൊതുസ്ഥലങ്ങളില്‍ പോവുകയും രോഗം പടരാന്‍ സാഹചര്യമൊരുക്കുകയും ചെയ്തതിനാണ് ലക്നൗ പൊലീസ് കേസ് എടുത്തത്. ഇന്ത്യന്‍ ശിക്ഷാനിയമം സെക്ഷന്‍ 269 പ്രകാരമാണ് എഫ് ഐ ആര്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ലണ്ടനില്‍ നിന്നും മുംബൈയിലെത്തിയ കനിക പിന്നീട് ലക്‌നൗവില്‍ ഒരു ചടങ്ങില്‍ പങ്കെടുത്തിരുന്നു. കനികയുടെ അച്ഛന്റെ മൊഴി പ്രകാരം അവര്‍ മൂന്ന് പാര്‍ട്ടികളിലും അവര്‍ പങ്കെടുത്തിരുന്നു.

shortlink

Related Articles

Post Your Comments


Back to top button