CinemaGeneralLatest NewsMollywoodNEWS

‘കോവിഡ് കഴിഞ്ഞാൽ ആദ്യം കാണുന്നത്  തന്റെ ബി.ബി. കുടുംബത്തെ’;  ആരാധകരുടെ  ചോദ്യത്തിന് മറുപടിയുമായി ആര്യ  

ആര്യ ഇൻസ്റ്റാഗ്രാമിൽ നടത്തിയ ഒരു ഇന്ററാക്ഷനിലാണ് ഇതേപ്പറ്റി പറയുന്നത്.

കൊറോണ വൈറസ്  പടർന്ന് പിടിക്കുന്ന സഹാചര്യത്തിലാണ്  ബിഗ് ബോസ് ഷോ അവസാനിപ്പിച്ചത്. ഷോയുടെ  പെട്ടെന്നുള്ള നിർത്തി പോക്കും, ലോക്ക്ഡൗണുമെല്ലാം ആദ്യ സീസണിലെന്ന പോലെ പരിപാടി ആസ്വദിച്ചു കാണാൻ പ്രേക്ഷകർക്ക് അവസരം നൽകിയതുമില്ല.  ഇപ്പോഴിതാ  ബിഗ് ബോസ് താരങ്ങളെ വീണ്ടും കാണാം എന്ന പ്രതീക്ഷ നൽകുകയാണ് ഷോയിലെ മത്സരാർത്ഥിയായ ആര്യ.

ആര്യ ഇൻസ്റ്റാഗ്രാമിൽ നടത്തിയ ഒരു ഇന്ററാക്ഷനിലാണ് ഇതേപ്പറ്റി പറയുന്നത്. കോവിഡ്  കഴിഞ്ഞാൽ  എന്താ  പരിപാടിയെന്ന്     ആരാധകരുടെ  ചോദ്യത്തിന്  തന്റെ ബി.ബി. കുടുംബത്തെ കാണുക എന്നതാണ് ആര്യ നൽകിയ മറുപടി.   എല്ലാവരും ഉൾപ്പെടുന്ന ഒരു ഒത്തുകൂടൽ ഉണ്ടാവുമെന്ന് ആര്യ പറഞ്ഞു. ആര്യക്കൊപ്പം മകൾ റോയയും ചോദ്യോത്തരങ്ങളിൽ പങ്കെടുത്തു. ഇപ്പോൾ മകൾക്കൊപ്പം വീട്ടിൽ ഐസൊലേഷൻ കാലം ചിലവിടുകയാണ് താനെന്ന് ആര്യ പറഞ്ഞു

shortlink

Related Articles

Post Your Comments


Back to top button