GeneralLatest NewsTV Shows

എന്നാല്‍ രജിത്തേട്ടന്‍റെ ഭാഗത്തുനിന്ന് ഞങ്ങള്‍ക്കുണ്ടായ അനുഭവം വ്യത്യസ്തമായിരുന്നു; തുറന്നു പറഞ്ഞ് അമൃത

അതുവരെ രജിത്തേട്ടനുമായി ഞങ്ങള്‍ക്ക് സൌഹൃദം ഉണ്ടായിരുന്നില്ല. അല്ലാതെ പ്ലാന്‍ഡ് ആയി പുള്ളിക്കൊപ്പം നിന്നതല്ല.

ബിഗ്‌ ബോസ് സീസണ്‍ 2 വില്‍ ശക്തരായ മത്സരം കാഴ്ചവച്ചവരാണ് ഗായികാ സഹോദരങ്ങളായ അമൃതയും അഭിരാമിയും. ഷോയുടെ അമ്പത് ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ വൈല്‍ഡ്കാര്‍ഡ് എന്ട്രിയിലൂടെ എത്തിയ അമൃതയും അഭിരാമിയും ആദ്യം മുതല്‍ തന്നെ രജിത്കുമാറുമായി സൗഹൃദം തുടങ്ങിയിരുന്നു. അത് രജിത് കുമാറിന് പുറത്തു ലഭിക്കുന്ന പിന്തുണ കണ്ടുകൊണ്ടാണെന്നു വിമര്‍ശനം ഉണ്ടായി. എന്നാല്‍ അതെ പറ്റി അമൃത തുറന്നു പറയുന്നു.

” ഞങ്ങളുടെ എന്‍ട്രി ശ്രദ്ധിച്ചവര്‍ക്കറിയാം, ആദ്യത്തെ മൂന്ന് ദിവസം ഞങ്ങള്‍ ആര്യയുടെയും വീണയുടെയും കൂടെ ആയിരുന്നു. ഇതെല്ലാം ഗെയിം ആണ്. അതിനെക്കുറിച്ചൊന്നും സംസാരിക്കാനേ എനിക്കിപ്പോള്‍ താല്‍പര്യമില്ല. എന്നാല്‍ക്കൂടി പറയുകയാണ്, വന്ന് ആദ്യത്തെ മൂന്ന് ദിവസം ഞങ്ങള്‍ ആര്യയുടെയും വീണയുടെയും കൂടെയായിരുന്നു. പിന്നെ അവിടെ നീതിപൂര്‍വ്വമല്ലാത്ത ഒരു ഗെയിം എനിക്ക് ഫീല്‍ ചെയ്തു. അതായത്, സുജോയുടെ കാലില്‍ പിടിക്കാം, നമുക്ക് കൂടെ നില്‍ക്കാം എന്നൊക്കെ പറഞ്ഞപ്പോഴും തുടര്‍ന്ന് ഇഷ്യു ഉണ്ടായപ്പോഴുമാണ് ഞാനും അഭിയും അവിടെനിന്ന് പിന്നോക്കം പോയത്. പിന്നെ സ്വര്‍ണ്ണം സൂക്ഷിക്കേണ്ടിവന്ന സമയത്ത് നമുക്കൊന്നിച്ച് നില്‍ക്കാമെന്ന് രജിത്തേട്ടന്‍ പറയുമ്പോഴാണ് ഞാന്‍ അദ്ദേഹവുമായി കൂട്ടാവുന്നത്. അതുവരെ രജിത്തേട്ടനുമായി ഞങ്ങള്‍ക്ക് സൌഹൃദം ഉണ്ടായിരുന്നില്ല. അല്ലാതെ പ്ലാന്‍ഡ് ആയി പുള്ളിക്കൊപ്പം നിന്നതല്ല. പിന്നെ പുള്ളിയ്ക്കൊപ്പം കൂടിയപ്പോള്‍ ഞങ്ങള്‍ ഭയങ്കര കംഫര്‍ട്ടും ആയിരുന്നു. കാരണം ഇപ്പുറത്തെ സൈഡില്‍നിന്ന് രജിത്തേട്ടനെപ്പറ്റി പറയുന്നത് വേറൊരു സ്റ്റോറി ആയിരുന്നു. എന്നാല്‍ രജിത്തേട്ടന്‍റെ ഭാഗത്തുനിന്ന് ഞങ്ങള്‍ക്കുണ്ടായ അനുഭവം അതില്‍നിന്ന് വളരെ വ്യത്യസ്തമായിരുന്നു. ഒരു ചേട്ടന്‍ ഫീലിംഗ് ആയിരുന്നു. രജത്തേട്ടന് പുറത്തുള്ള പിന്തുണ കണ്ട്, ഒപ്പം നിന്നതേയല്ല.” ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ അമൃത പങ്കുവച്ചു

shortlink

Related Articles

Post Your Comments


Back to top button