
തെലുങ്ക് സൂപ്പര്‍ സ്റ്റാർ അല്ലു അർജുൻ തന്റെ അഭിനയ ജീവിതം തുടങ്ങിയിട്ട് പതിനേഴ് വർഷം പൂർത്തിയാക്കിരിക്കുകയാണ്. കെ.രാഘവേന്ദ്ര റാവു സംവിധാനം ചെയ്ത 2003-ല്‍ പുറത്തിറങ്ങിയ ഗംഗോത്രി എന്ന ചിത്രത്തിലൂടെയാണ് അല്ലുവിന്റെ സിനിമാ അരങ്ങേറ്റം തുടങ്ങുന്നത്. ഇപ്പോഴിതാ ട്വിറ്ററില്‍ പങ്കുവച്ച ഒരു കുറിപ്പിലൂടെ തന്റെ ആരാധകര്‍ക്കും സിനിമയിലെ സഹപ്രവര്‍ത്തകര്‍ക്കും നന്ദി പറഞ്ഞിരിക്കുകയാണ് താരം.
“പതിനേഴ് വര്‍ഷം നീണ്ട ഈ യാത്രയില്‍ ഓരോരുത്തരോടും ഞാന്‍ നന്ദി പറയുന്നു. ഇന്നെന്നെ ഒരുപാട് പേര്‍ ആശംസകള്‍ അറിയിച്ചു. എന്റെ എല്ലാ പ്രേക്ഷകരോടും എന്റെ ഫാന്‍സ് ആര്‍മിയോടും ഈ പതിനേഴ് വര്‍ഷത്തെ സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി അറിയിക്കുന്നു.
എന്റെ ആദ്യ ചിത്രത്തിന്റെ സംവിധായകന്‍ രാഘവേന്ദ്ര റാവു, അശ്വനി ദത്ത, അല്ലു അരവിന്ദ് എന്നിവരോട് എന്നെ സിനിമയ്ക്ക് പരിചയപ്പെടുത്തിയതിന് നന്ദി പറയുന്നു. ഗംഗോത്രിയുടെ മുഴുവന്‍ അണിയറപ്രവര്‍ത്തകര്‍ക്കും പിന്തുണയ്ക്ക് നന്ദി…എന്നെന്നും കടപ്പെട്ടിരിക്കും”. അല്ലു ട്വീറ്റ് ചെയ്തു.
Post Your Comments