
രാജ്യം കൊറോണ ഭീതിയിലാണ്. അതിനെ പ്രതിരോധിക്കാന്‍ ജാഗ്രതാ പൂര്‍വ്വം സമ്പൂര്‍ണ്ണ ലോക്ഡൗണില്‍ കഴിയുമ്ബോള്‍ പലരും അനാവശ്യമായി പുറത്തിറങ്ങുന്നതിനോട് വികാരപരമായി പ്രതികരിച്ച് തമിഴ് ഹാസ്യനടന്‍ വടിവേലു. കൈകൂപ്പിക്കൊണ്ട് ആരും പുറത്തിറങ്ങരുതെന്നഭ്യര്‍ഥിക്കുകയാണ് അദ്ദേഹം.
”വേദനയോടെയും ദുഃഖത്തോടെയുമാണ് ഇത് പറയുന്നത്. ദയവുചെയ്ത് സര്‍ക്കാര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിച്ച് കുറച്ചുനാള്‍ വീട്ടിലിരിക്കൂ. സ്വന്തം ജീവന്‍പോലും പണയപ്പെടുത്തി മെഡിക്കല്‍ രംഗത്തുള്ളവരും പോലീസുകാരുമൊക്കെ നമുക്കായി പ്രവര്‍ത്തിക്കുകയാണ്.
മറ്റാര്‍ക്കും വേണ്ടിയല്ല, നമ്മുടെ മക്കള്‍ക്കായി, അടുത്ത തലമുറയ്ക്കായി എല്ലാവരും വീട്ടിലിരിക്കണം. ഇതിനെ കളിതമാശയായി കാണരുത്. വളരെ ഗൗരവമായ വിഷയമാണിത്. ദയവുചെയ്ത് കേള്‍ക്കൂ.. ആരും പുറത്തിറങ്ങരുതേ” എന്ന് കൈകൂപ്പി, വിതുമ്പിക്കൊണ്ട് പറയുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ നിരവധിപേര്‍ പങ്കുവെച്ചു.
Post Your Comments