CinemaGeneralLatest NewsMollywoodNEWS

ഞാന്‍ ഒരു മടിയനായിരുന്നുവെങ്കില്‍, എങ്ങനെയാണ് കോയിന്‍ ടാസ്‌ക് റൗണ്ടില്‍ ഒന്നാമതെത്തുന്നത് ; ട്രോളുകൾക്ക് മറുപടിയുമായി ബിഗ് ബോസ് താരം ആര്‍ ജെ സൂരജ്

രണ്ടാമത് ട്രോള്‍ ചെയ്യപ്പെട്ടത് ഞാന്‍ ആര്യയുടെ സപ്പോര്‍ട്ടര്‍ എന്ന് പറഞ്ഞ് കൊണ്ടായിരുന്നു.

ബിഗ് ബോസ് സീസൺ രണ്ടിൽ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെത്തിയ മത്സരാര്‍ഥിയായിരുന്നു ആര്‍ ജെ സൂരജ്. ഷോയിൽ ആവശ്യമില്ലാത്ത കാര്യങ്ങളിലൊന്നും സൂരജ് ഇടപെട്ടിരുന്നില്ല. എലിമിനേഷനിലൂടെ പുറത്ത് പോയ താരം ഇപ്പോഴിതാ ബിഗ് ബോസിലെ ഓര്‍മ്മകളെ കുറിച്ചും അനുഭവങ്ങളെ കുറിച്ചു പറയുകയാണ് . ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സൂരജ് ഈ കാര്യം പറയുന്നത്.

പെട്ടെന്നാണ് ബിഗ് ബോസ് ടീമുമായി ചെന്നൈയില്‍ കൂടികാഴ്ച നടത്തിയതും സെലക്ഷന്‍ ലഭിച്ചതും. ഞാന്‍ ഒട്ടും തയ്യാറെടുത്തിരുന്നില്ല. എന്നാൽ 30 ദിവസം വിജയകരമായി പൂര്‍ത്തിയാക്കാന്‍ എനിക്ക് സാധിച്ചിരുന്നു സൂരജ് പറഞ്ഞു. ട്രോളന്മാര്‍ എന്നെ സ്‌നേഹിക്കുന്നത് ഇതാദ്യമല്ല. സാധരണയായി ചില കാര്യങ്ങളെ കുറിച്ചുള്ള എന്റെ കാഴ്ചപാടുകള്‍ പറയുമ്പോഴാണ് ഞാന്‍ ട്രോള്‍ ചെയ്യപ്പെട്ടത്. എന്നാല്‍ ഇത്തവണ ഞാന്‍ ട്രോളില്‍പെട്ടതില്‍ സങ്കടമുണ്ട്. ഞാന്‍ വെറുതേ ഇരിക്കുന്ന മടിയനാണെന്ന് ആരോപിച്ച് സോഷ്യല്‍ മീഡിയയില്‍ ബീന്‍ ബാഗിന്റെ ചിത്രം ഉപയോഗിച്ച് ആണ് അധികവും ട്രോള്‍ ലഭിച്ചിട്ടുള്ളത്. ഞാന്‍ ഒരു മടിയനായിരുന്നുവെങ്കില്‍, ഞാന്‍ എങ്ങനെ കോയിന്‍ ടാസ്‌ക് റൗണ്ടില്‍ ഒന്നാമതെത്തുമെന്നും സൂരജ് ചോദിക്കുന്നു.

രണ്ടാമത് ട്രോള്‍ ചെയ്യപ്പെട്ടത് ഞാന്‍ ആര്യയുടെ സപ്പോര്‍ട്ടര്‍ എന്ന് പറഞ്ഞ് കൊണ്ടായിരുന്നു. ടിവി ഷോകളിലോ സിനിമകളിലോ വേഷങ്ങള്‍ ലഭിക്കാന്‍ വേണ്ടിയാണ് ഞാന്‍ ആര്യയെ പിന്തുണച്ചതെന്നായിരുന്നു ആരോപണം. ഇത് അടിസ്ഥാനരഹിതമാണ്. കാരണം പാഷാണം ഷാജിയും ആര്യയും എനിക്ക് ഇഷ്ടപ്പെട്ട താരങ്ങളായിരുന്നു. അതിനാല്‍ ഞാന്‍ അവരോട് കൂടുതല്‍ ഇടപഴകാന്‍ ശ്രമിച്ചു. മൂന്നാമതായി രജിത് കുമാറിനൊപ്പം നില്‍ക്കുന്നില്ലെന്ന് ഉള്ള കുറ്റപ്പെടുത്തല്‍ ആയിരുന്നു. ഷോ യില്‍ പ്രവേശിക്കുന്നതിന് മുന്‍പ് അദ്ദേഹത്തിന്റെ ആരാധകവൃന്ദത്തെ കുറിച്ച് എനിക്ക് അറിയാം.

പക്ഷേ അതിന് വേണ്ടി അദ്ദേഹത്തെ പിന്തുണയ്ക്കാന്‍ ഞാന്‍ ആഗ്രഹിച്ചില്ല. എന്റെ നിലപാടുകളിലും ചിട്ടകളിലും എനിക്ക് നിര്‍ബന്ധമുണ്ട് സൂരജ് പറഞ്ഞു. ഞാന്‍ ഉറക്കമുണരുമ്പോഴെ ആദ്യം തിരയുന്നത് മൈക്ക് ആയിരുന്നു എന്നും സൂരജ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button