CinemaGeneralLatest NewsMollywoodNEWS

കൊറോണ; സഹായ ഹസ്തവുമായി ഏരീസ് ഗ്രൂപ്പ് ,വെന്റിലേറ്ററുകള്‍ നല്‍കുമെന്ന് സോഹന്‍ റോയ്

തൊഴിലാളികള്‍ക്ക് ഈ സമ്പൂര്‍ണ്ണ ‘ലോക്ക് ഡൗണ്‍ ‘ വരുത്തിവെയ്ക്കുന്ന ബുദ്ധിമുട്ടുകള്‍

കൊറോണഭീഷണിയെ തുടര്‍ന്ന് ഇന്ത്യ മുഴുവന്‍ ലോക്ഡൗണ്‍ ‘പ്രഖ്യാപിക്കപ്പെട്ട പശ്ചാത്തലത്തില്‍ സംസ്ഥാനത്തിന് സഹായ ഹസ്തവുമായി ഏരീസ് ഗ്രൂപ്പ്. പ്രതിസന്ധി ഘട്ടങ്ങളില്‍ പൊതുവായി ചെയ്യാറുള്ള സാമൂഹ്യ ക്ഷേമപദ്ധതി എന്നതിനപ്പുറം ഇപ്പോഴത്തെ അടിയന്തര സാഹചര്യത്തില്‍ ആരോഗ്യ മേഖലയ്ക്ക് കരുത്ത് പകരാനുള്ള പദ്ധതിയുമായാണ് യുഎഇ ആസ്ഥാനമായ ഏരീസ് ഗ്രൂപ്പിന്റെ സിഇഒ ഡോക്ടര്‍ സോഹന്‍ റോയ് രംഗത്ത് വന്നിരിക്കുന്നത്.

കൂടാതെ ലോക്ഡൗണില്‍ പെട്ട് പോയവര്‍ക്ക് ഭക്ഷണം വിതരണം ചെയ്യുക എന്നതിനേക്കാള്‍ ഗുരുതരാവസ്ഥയില്‍ കിടക്കുന്ന രോഗികള്‍ക്ക് വെന്റിലേറ്ററുകള്‍ സംഭാവന നല്‍കുക എന്നതിന് പ്രാധാന്യം നല്‍കേണ്ടതിന്റെ ആവശ്യകത അദ്ദേഹം എടുത്തു പറഞ്ഞു, ‘ കേരളത്തിലെ ആരോഗ്യമേഖല വളരെ സ്തുത്യര്‍ഹമായ സേവനമാണ് കാഴ്ച്ച വെയ്ക്കുന്നതെങ്കിലും വെന്റിലേറ്ററുകള്‍ ഇല്ലാത്ത ഒരു അവസ്ഥ വന്നാല്‍ ആരോഗ്യരംഗം നിശ്ചലമാകും, രോഗികളുടെ എണ്ണം അഭൂതപൂര്‍വ്വമായി വർദ്ധിക്കുന്ന ഒരു സാഹചര്യം സംജാതമായാല്‍ വെന്റിലേറ്ററുകള്‍ക്ക് കടുത്ത ദൗര്‍ലഭ്യം അനുഭവപ്പെടും. ഇത് കണക്കിലെടുത്ത് കേരളത്തിലെ പത്ത് ജില്ലകള്‍ക്ക് ഓരോ വെന്റിലേറ്റർ വീതം സംഭാവന നല്‍കാന്‍ ഏരീസ് ഗ്രൂപ്പ് തീരുമാനിക്കുന്നതോടൊപ്പം, മറ്റുള്ള കമ്പനികളും ഇതേ മാതൃക പിന്തുടര്‍ന്ന് നമ്മുടെ ആരോഗ്യ വകുപ്പ് നേരിട്ടേക്കാവുന്ന ഒരു പ്രതിസന്ധിക്ക് പരിഹാരം ഉണ്ടാക്കണമെന്നും അഭ്യര്‍ത്ഥിക്കുകയാണ് ‘.- ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ അദ്ദേഹം വ്യക്തമാക്കി.

കൂടാതെ ഇതോടൊപ്പം, രണ്ടായിരം പാവപ്പെട്ട കുടുംബങ്ങളുടെ സംരക്ഷണം ലോക്ഡൗണ്‍ കാലത്ത് ഏറ്റെടുക്കാന്‍ സ്ഥാപനത്തിലെ ജീവനക്കാരോടും സോഹന്‍ റോയ് ആവശ്യപ്പെട്ടു, ഇത് പ്രകാരം സ്ഥാപനത്തിലെ ഓരോ ജീവനക്കാരനും, നിത്യവൃത്തിക്ക് ബുദ്ധിമുട്ടുന്ന ഒരു പാവപ്പെട്ട കുടുംബത്തെ കണ്ടെത്തി സംരക്ഷിക്കുകയും അവരുടെ ജീവിതാവശ്യങ്ങള്‍ നിറവേറ്റാന്‍ സഹായിക്കുകയും ചെയ്യാവുന്നതാണ്, ദിവസവേതനം കൊണ്ട് ജീവിതം തള്ളി നീക്കുന്ന തൊഴിലാളികള്‍ക്ക് ഈ സമ്പൂര്‍ണ്ണ ‘ലോക്ക് ഡൗണ്‍ ‘ വരുത്തിവെയ്ക്കുന്ന ബുദ്ധിമുട്ടുകള്‍ പരിഗണിച്ചാണ് ഇത്തരമൊരു പദ്ധതിക്കും അദ്ദേഹം രൂപം നല്‍കിയത്.

shortlink

Related Articles

Post Your Comments


Back to top button