ഇതുവരെയായി കോമഡി ഇമേജ് ഇല്ലാത്ത ഒരാളായിരിക്കണം ആ കഥാപാത്രം ചെയ്യേണ്ടതെന്ന് വി.കെ. പ്രകാശും അനൂപ് മേനോനും ആദ്യമേ തന്നെ തീരുമാനിച്ചിരുന്നു, സ്ത്രീലമ്പടനായ ഒരു മാദ്ധ്യമപ്രവർത്തകന്റെ വേഷമാണെന്ന് വി.കെ.പി വിളിച്ചു പറഞ്ഞപ്പോൾ ബെഡ്റൂം സീൻ കാണുമോയെന്ന് ഭയന്നിരുന്നുവെന്നും താരം.
പക്ഷേ ആദ്യ ഷോട്ട് കഴിഞ്ഞപ്പോൾ തന്നെ എന്റെ ഡയലോഗ് കേട്ട് യൂണിറ്റിൽ ഉള്ളവരൊക്കെ ചിരിക്കാൻ തുടങ്ങി, അപ്പോൾ സംഭവം ചെറുതായി ഏൽക്കുന്നുണ്ടെന്ന് മനസിലായി., ആ കഥാപാത്രം ആര് ചെയ്താലും നന്നാവുമായിരുന്നു., ഞാൻ ചെയ്തിട്ടുള്ള എല്ലാ കോമഡി സ്വഭാവമുള്ള കഥാപാത്രങ്ങളിലും ഞാനായിട്ട് പ്രത്യേകിച്ച് കോമഡിയൊന്നും ചെയ്തിട്ടില്ല,
ഇന്നേവരെ തിരക്കഥയിൽ എഴുതി വെച്ചിരിക്കുന്നത് മാത്രമാണ് ചെയ്തിട്ടുള്ളത്, ഒരു കോമഡി പറഞ്ഞു എനിക്ക് ഒരിക്കലും പ്രേക്ഷകരെ ചിരിപ്പിക്കാൻ കഴിയില്ല. സിറ്റുവേഷൻ കോമഡികൾ മാത്രമാണ് എനിക്ക് ചെയ്യാൻ കഴിയുന്നത്.
Post Your Comments