എന്നും വിവാദങ്ങളില്‍ നിറഞ്ഞു നിന്ന ബോളിവുഡ് താരമാണ് രാധിക ആപ്തെ. കഴിഞ്ഞ ദിവസം താരം ഇന്‍സ്റ്റഗ്രാമില്‍, താന്‍ മാസ്ക് ധരിച്ചിരിക്കുന്ന ഒരു ഫോട്ടോ പോസ്റ്റ് ചെയ്തിരുന്നു. ആശുപത്രി സന്ദര്‍ശനത്തിന്റെ ഭാഗമായി എടുത്ത ഈ ചിത്രം ഷെയര്‍ ചെയ്യപ്പെട്ടതിനു താരത്തിനു കോവിഡ് ആണോ എന്ന സംശയത്തിലാണ് ആരാധകര്‍.
എന്നാല്‍ ആശുപത്രി സന്ദര്‍ശനത്തിന്റെ ഭാഗമായി എടുത്തതാണ് ഈ ചിത്രമെന്നും തനിക്ക് കോവിഡ് ഇല്ലെന്നും ചിത്രത്തിന്റെ അടിക്കുറിപ്പായി രാധിക ആപ്തെ പറഞ്ഞു. അതേസമയം, താരം സ്വയം നിരീക്ഷണത്തിലാണ്. നിരീക്ഷണത്തില്‍ ഇരിക്കുന്നത് അറിഞ്ഞ ബോളിവുഡ് താരം വിജയ് വര്‍മ രാധിക ആപ്തെയുടെ ചിത്രത്തിനു താഴെ “എന്റെ ദൈവമേ!! ശ്രദ്ധിക്കൂ ഡിയര്‍, ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ,” എന്ന് കമന്റ് ചെയ്തിട്ടുണ്ട്.
Post Your Comments