ലോക് ഡൌൺ കാലം എങ്ങനെയൊക്കെ ചിലവഴിക്കാം എന്ന ചിന്തയിലാണ് താരങ്ങൾ. ചിലർ ജാഗ്രത നിർദ്ദേശങ്ങൾ പാലിക്കാനുള്ള വീഡിയോയിലൂടെ രംഗത്ത് എത്തും, മറ്റു ചിലർ കൃഷിയിലൂടെ രംഗത്ത് എത്തും, മറ്റു ചിലർ പാചക പരീക്ഷങ്ങളിലൂടെയും ആണ് സമയം ചിലവഴിക്കുന്നത്. ഇപ്പോഴിതാ ഒരു പാചക പരീക്ഷണം നടത്തിയതിന്റെ സന്തോഷം പങ്കിടുകയാണ് ടെലിവിഷൻ അവതാരക ലക്ഷ്മി നക്ഷത്ര.
അങ്ങനെ ക്വാറന്റൈൻ കാരണം ഇങ്ങനെ ഒരു ഗുണം ഉണ്ടായല്ലോ എന്ന് ‘അമ്മ പറയാ ,വിജയകരമായി മിഷൻ കംപ്ലീറ്റഡ് ആയി എന്നാണ് നക്ഷത്ര കുറിച്ചിരിക്കുന്നത്. മാത്രമല്ല പരിപ്പുവട ഉണ്ടാക്കിയത്തിന്റെയും, അത് കഴിക്കുന്നതിന്റെയും ചിത്രവും ലക്ഷ്മി നക്ഷത്ര പങ്ക് വച്ചിട്ടുണ്ട്. ഞാൻ ഉണ്ടാക്കിയൊണ്ട് പറയുന്നതല്ല പരിപ്പുവട സൂപ്പർ യമ്മി എന്നാണ് താരം പറയുന്നത്.
.
Post Your Comments