CinemaGeneralLatest NewsMollywoodNEWS

‘എല്ലാം ചെയ്യാൻ ശീലമൊന്നും വേണ്ട’; തന്റെ ജാനിന്റെ വീഡിയോ പങ്കുവെച്ച് നടി നവ്യ നായർ

അവന് ഇത്തരത്തിലുള്ള റിയൽ ടൈം കളികൾ കളിക്കാനും വലിയവർ ചെയ്യുന്നതൊക്കെ ചെയ്യാനുമാണ് ഇഷ്ടം

കൊറോണ വൈറസ് മൂലം ക്വാറന്റിൻ ദിനങ്ങളിലാണ് മനുഷ്യരെല്ലാം. ഇപ്പോഴിതാ ക്വാറന്റിൻ ദിനങ്ങളിലെ സന്തോഷനിമിഷങ്ങള്‍ പങ്കുവെച്ചെത്തിരിക്കുകയാണ് നടി നവ്യ നായർ. ജാൻ എന്ന് ചെല്ലപ്പേരിൽ വിളിക്കുന്ന തന്റെ മകൻ സായി കൃഷ്ണ വീട് വൃത്തിയാക്കുന്ന വിഡിയോ ആണ് നവ്യ തന്നെ ഷൂട്ട് ചെയ്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്.

 

വീട്ടിൽ ക്വാറന്റീനിൽ ഇരിക്കുമ്പോൾ തന്റെ ജാൻ പുതിയ പാഠങ്ങൾ പഠിക്കുകയാണെന്ന് നവ്യ പറയുന്നു. ‘എല്ലാം ചെയ്യാൻ ശീലമൊന്നും വേണ്ട. ആ കമന്റ് എനിക്കിഷ്ടപ്പെട്ടു. സായി ഒറു ഗാഡ്ജറ്റ് പ്രേമിയല്ല. അവന് ഇത്തരത്തിലുള്ള റിയൽ ടൈം കളികൾ കളിക്കാനും വലിയവർ ചെയ്യുന്നതൊക്കെ ചെയ്യാനുമാണ് ഇഷ്ടം. ഉത്തരവാദിത്തമുള്ള ജോലികൾ. ഈ സ്നേഹവും സന്തോഷവും എന്റെ ഹൃദയത്തെ കീഴ്പ്പെടുത്തിക്കളഞ്ഞു .- നവ്യ കുറിച്ചു.

 

View this post on Instagram

 

Home quaratined .. learning lessons .. my life my jaaan

A post shared by Navya Nair (@navyanair143) on

shortlink

Related Articles

Post Your Comments


Back to top button