ലോകം മുഴുവൻ കൊറോണ ഭീതിയിലാണ്. ആളുകളെല്ലാം ക്വാറന്റീനിൽ കഴിയുകയാണ്. എന്നാൽ ക്വാറന്റീനിൽ കഴിയുമ്പോഴും എന്ത് ചെയ്യണമെന്ന് ആലോചിക്കുകയാണ് നടി അനശ്വര രാജൻ. ഒപ്പം സുഖവിവരങ്ങൾ അന്വേഷിച്ചു വിളിച്ച എല്ലാവർക്കും നന്ദിയുണ്ടെന്നും ഇവിടെ സുരക്ഷിതയാണെന്നും നടി കുറിച്ചു.
‘ഒരുപാട് പേരുടെ അടുത്തുനിന്നും മെസ്സേജുകളും കോളുകളുമൊക്കെ കിട്ടുന്നുണ്ട്. എനിക്കവിടെ കുഴപ്പമൊന്നുമില്ല, സുഖമാണ്. എല്ലാവരും സുരക്ഷിതരാണെന്ന് കരുതട്ടെ. കഴിഞ്ഞ കുറച്ച് വർഷങ്ങളായി എല്ലാവരും അവരവരുടേതായ ജോലിത്തിരക്കുകളിലായിരുന്നു. പക്ഷേ ഈ സമയം വീട്ടിനുള്ളിൽ കഴിയാനും ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യാനുമുള്ളതാണ്.’
‘നിങ്ങളുടെ ആരോഗ്യകാര്യത്തിൽ ശ്രദ്ധിക്കാനും ചർമ്മ സംരക്ഷണത്തിനുമൊക്കെയുള്ള സമയമാണ് ഇത്. കുടുംബാംഗങ്ങളുമൊക്കെയായി സംസാരിക്കാനുള്ള സമയമാണ്. ലോകത്തിന്റെ നന്മയ്ക്കായി കുറച്ച് സമയം നമുക്ക് പ്രാർത്ഥിക്കുകയും ചെയ്യാം. രോഗബാധിതരുടെ പെട്ടെന്നുള്ള സുഖം പ്രാപിക്കലിനായി, അവരെ സംരക്ഷിക്കുന്നവർക്കായി ഒക്കെ നമുക്ക് പ്രാർത്ഥിക്കാം. നമുക്കൊന്നിച്ച് പോരാടാം. നമ്മളിതും മറികടക്കും. വീട്ടിനുള്ളിൽ സുരക്ഷിതരായിരിക്കൂ.’– അനശ്വര കുറിച്ചു.
Post Your Comments