
കൊറോണ ഭീതിയിൽ ജനങ്ങള്‍ സ്വയം ഐസൊലേഷനില്‍ കഴിയുന്ന സാഹചര്യത്തില്‍ പാവപ്പെട്ടവര്‍ക്ക് ഭക്ഷണം നല്‍കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ജസ്റ്റിന് ബീബറും ഭാര്യ ഹെയ്ലിയും, നിങ്ങളാല്‍ കഴിയുന്നത് ചെയ്യുക എന്ന ചലഞ്ചിന്റെ ഭാഗമായാണ് ആവശ്യക്കാര്‍ക്ക് ഭക്ഷണം നല്‍കുമെന്ന് ജസ്റ്റിന് ബീബറും ഹെയ്ലിയും അറിയിച്ചത്.
പ്രശസ്ത അമേരിക്കന്‍ ഗായിക ഡെമി ലൊവാറ്റോ ആണ് ‘ഡുയുവര് പാര്‍ട്ട്’ ചലഞ്ചുമായി എത്തിയത്, ആവശ്യക്കാര്‍ക്ക് ഭക്ഷണം കൊടുക്കുമെന്ന് പ്രഖ്യാപിച്ച ഡെമി ജസ്റ്റിന് ബീബറിനെയും ഹെയ്ലിയെയും മറ്റ് താരങ്ങളെയും ചലഞ്ച് ഏറ്റെടുക്കാനായി നോമിനേറ്റ് ചെയ്തു.
https://www.instagram.com/p/B-LLK8UhzXB/?utm_source=ig_web_copy_link
ഉപകാരപ്രദമായ ഈ ചലഞ്ച് ഏറ്റെടുത്താണ് ബീബറും ഹെയ്ലിയും ആവശ്യക്കാര്‍ക്ക് ഭക്ഷണം നല്‍കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്, കൂടാതെ മറ്റ് താരങ്ങളെയും ഇവര്‍ ചാലഞ്ച് ഏറ്റെടുക്കാനായി നോമിനേറ്റ് ചെയ്തിട്ടുണ്ട്.
Post Your Comments