ബിഗ് ബോസ് ഷോയില്‍ മികച്ച മത്സരാര്‍ത്ഥിയായിരുന്നു ആര്യ. ഷോയില്‍ എത്തുന്നതിനു മുന്‍പ് തന്നെ അടുത്ത സൗഹൃദമുണ്ടായിരുന്ന താരങ്ങളാണ് ആര്യയും വീണയും. വീണ പുറത്ത് പോകും വരെ ഇരുവരും ഒന്നിച്ച് നിന്നായിരുന്നു ടാസ്ക്ക് ചെയ്തിരുന്നത്. വീണ പുറത്ത് പോയതിനു ശേഷം ആര്യ, ഫുക്രു, എലീന എന്നിവരായി കൂട്ട്. കൊറോണ വൈറസില്‍ വ്യാപനത്തെ തുടര്‍ന്ന് 74-ആം ദിവസം ഷോ നിര്‍ത്തി വയ്ക്കേണ്ടിവന്നു. ഷോ കഴിഞ്ഞിട്ടും ബിഗ് ബോസ് ഹൗസിന് സമാനമാ സാഹചര്യമാണെന്നാണ് മിക്ക താരങ്ങളും പറയുന്നത്.
വൈറസ് വ്യാപനത്തെ തടയാന്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ സ്വന്തം വീടുകളില്‍ തന്നെയാണ് താരങ്ങള്‍. ബിഗ് ബോസ് ഹൗസ് വിശേഷങ്ങള്‍ പങ്കുവെയ്ക്കാന്‍ ഇവര്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടാറുണ്ട്. കഴിഞ്ഞ ദിവസം മകള്‍ ഖുഷിയ്ക്കൊപ്പം ആര്യ ലൈവില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. വിശേഷങ്ങള്‍ പങ്കുവെയ്ക്കുന്നതിനോടൊപ്പം അമ്മ അല്ലാതെ ഖുഷിയ്ക്ക് ആരെയാണ് ഇഷ്ടമെന്നും ആരാധകര്‍ തിരക്കിയിരുന്നു,
എലീനയെ ആണോ ഫുക്രുവിനെയാണേ കൂടുതല്‍ ഇഷ്ടമെന്നായിരുന്നു ആരാധകരുടെ ചോദ്യം. എലീനയും ഫുക്രുവും തന്റെ ജീവിതത്തിന്റെ ഭാഗം ആണെന്നും, ഇരുവരെയും തനിക്ക് വേണം എന്നും ആര്യ പറയുന്നു. അമ്മയല്ലാതെ മറ്റ് ആരെയാണ് ബിഗ് ബോസ് ഹൗസില്‍ ഇഷ്ടമെന്ന ചോദ്യത്തിന് ഫുക്രുവിന്റെ പേരാണ് ഖുഷി പറഞ്ഞത്.
Post Your Comments