
മലയാള സിനിമയിലെ നായികമാരിൽ ശാലീന സുന്ദരിയായി അറിയപ്പെടുന്ന താരമാണ് അനു സിത്താര. മുന്‍നിര നായകന്‍മാര്‍ക്കും സംവിധായകര്‍ക്കുമൊപ്പമെല്ലാം പ്രവര്‍ത്തിക്കാനുള്ള അവസരം ഇതിനകം തന്നെ താരത്തിന് ലഭിച്ചിരുന്നു. കാവ്യ മാധവനുമായാണ് ചിലര്‍ ഈ നായികയെ താരതമ്യപ്പെടുത്താറുള്ളത്. അങ്ങനെ കേള്‍ക്കുമ്പോള്‍ സന്തോഷമുണ്ടെന്നായിരുന്നു താരം പറഞ്ഞത്. ഇപ്പോഴിതാ കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ ദയവ് ചെയ്ത് ആരും അനാവശ്യമായി പുറത്തിറങ്ങരുതെന്ന് പറയുകയാണ് താരം.
‘ദയവ് ചെയ്ത് ആരും അനാവശ്യമായി പുറത്തിറങ്ങരുത്. സർക്കാർ പറയുന്നത് ക്ഷമയോടെ അനുസരിക്കുക. നമ്മുക്ക് ഇതിനെ അതിജീവിക്കണം. സന്തോഷിക്കാനുളള അവസരം കൈവരും’മെന്നും അനു സിത്താര പറയുന്നു.
ഭര്‍ത്താവായ വിഷ്ണുവിന്റെ വീട്ടിലാണ് അനു സിത്താര ഇപ്പോള്‍. ദുബായില്‍ നിന്നും കഴിഞ്ഞ മാസം തിരിച്ചെത്തിയ താരം സെല്‍ഫ് ക്വാറന്റൈനിലായിരുന്നു. അത് കഴിഞ്ഞെങ്കിലും എങ്ങോട്ട് പോവാറില്ല താനെന്ന് താരം പറയുന്നു. അടുത്ത് തന്നെയുള്ള തന്റെ വീട്ടിലേക്ക് പോയത് ഒരുതവണയാണ്. വിലക്ക് എന്തിനാണ് ലംഘിക്കുന്നതെന്ന് ചിന്തിച്ചാണ് പോവാത്തത്.
ഭര്‍ത്താവിന്‍റെ തറവാടിന് അരികിലായി പുതിയ വീട് പണിതിരിക്കുകയാണ് അനു സിത്താര. കൊറോണക്കാലമായതിനാല്‍ അധികം ആരോടും പറയാതെ കയറിത്താമസിക്കുകയായിരുന്നു. പാലുകാച്ചലും ആരോടും പറഞ്ഞിരുന്നില്ല.
Post Your Comments