കൊറോണ വൈറസിനെ പ്രതിരോധിക്കാനുളള നടപടികളുടെ ഭാഗമായി രാജ്യത്ത് 21 ദിവസത്തെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. കൂടാതെ പ്രമുഖ വ്യക്തികള്‍ കൊറോണയെ പ്രതിരോധിക്കാനായി പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഉദാരമായ സംഭാവനയും നല്‍കുന്നുണ്ട്. ഇപ്പോള്‍ ബോളിവുഡ് നടന് അക്ഷയ്കുമാര്‍ 25 കോടി രൂപയാണ് പ്രധാനമന്ത്രിയുടെ കൊറോണ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കുമെന്നു പ്രഖ്യാപിച്ചിരിക്കുന്നത്.
വിവരങ്ങള്‍ ട്വിറ്റിറിലൂടെ അദ്ദേഹം പങ്കുവെച്ചത്. ഈ സമയത്ത് ആളുകളുടെ ജീവനാണ് വില കല്പിക്കേണ്ടതെന്നും അതിനു തനിക്കു കഴിയുന്നത് ചെയ്യുകയാണെന്നും അക്ഷയ്കുമാര്‍ ട്വീറ്റ് ചെയ്തു.
Post Your Comments