CinemaGeneralLatest NewsMollywoodNEWS

സിനിമ താരം ഡോ. സേതുരാമന്റെ മരണകാരണം കൊറോണയല്ല ; വ്യജ വാർത്തകൾ പ്രചരിപ്പിക്കരുതെന്ന അപേക്ഷയുമായി സുഹൃത്ത്

20 വർഷത്തെ സൗഹ‍‍‍ൃദയാണ് സേതുരാമനുമായി തനിക്കുള്ളത്

തമിഴ് സിനിമ താരം ഡോ. സേതുരാമന്‍ (36) അന്തരിച്ച വാർത്ത ഏറെ ഞെട്ടലോടെയാണ് സിനിമാ ലോകവും അദ്ദേഹത്തിന്റെ ആരാധകരും സ്വീകരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്ന് വ്യാഴാഴ്ച്ച രാത്രിയോടെ ആയിരുന്നു അന്ത്യം.

എന്നാൽ നടന്റെ മരണകാരണം കൊറോണ ബാധയെ തുടർന്നാണെന്ന് സോഷ്യൽ മീഡിയിൽ ചിലർ പ്രചരിപ്പിച്ചിരുന്നു. ഇപ്പോഴിതാ ഇതിനെതിരേ രം​ഗത്ത് വന്നിരിക്കുകയാണ് അദ്ദേഹത്തിന്റെ സുഹൃത്തായ ‍‍ഡോക്ടർ അശ്വിൻ കുമാർ.

20 വർഷത്തെ സൗഹ‍‍‍ൃദയാണ് സേതുരാമനുമായി തനിക്കുള്ളതെന്ന് വ്യക്തമാക്കിയ അശ്വിൻ ഈ വി​യോ​ഗം തനിക്ക് താങ്ങാനാവുന്നതിലും അപ്പുറമാണെന്ന് കുറിച്ചു. കൊറോണ ബാധയെ തുടർന്നാണ് സേതുരാമൻ മരിച്ചത് എന്ന പ്രചരണങ്ങൾ തെറ്റാണെന്നും ഹൃദയാഘാതം മൂലമാണ് അദ്ദേഹം വിടപറഞ്ഞതെന്നും അശ്വിൻ വ്യക്തമാക്കി.

മരണത്തിന് തൊട്ടുമുൻപും ഒരു ഡോക്ടർ എന്ന നിലയിൽ കൊറോണ വെെറസിനെതിരേയുള്ള പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു സേതുരാമൻ. കൊറോണയ്ക്കെതിരേ പോരാടൻ ആരാധകരോട് ആഹ്വാനം ചെയ്യുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറലായി മാറിയിരിക്കുകയാണ്.

shortlink

Post Your Comments


Back to top button