
കൊറോണ വൈറസിന്റെ വ്യാപനത്തിലാണ് ലോകം മുഴുവന്‍. ഈ അവസരത്തില്‍ കൊറോണ വൈറസിനെതിരേ പോരാടന്‍ ആരാധകരോട് ആഹ്വാനം ചെയ്ത ഡോക്ടറും തമിഴ് നടനുമായ സേതുരാമന്റെ മരണവാര്‍ത്ത ഞെട്ടലോടെയാണ് ആരാധകര്‍ കേട്ടത്. മുപ്പത്തിയാറുകാരനായ സേതുരാമന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് വ്യാഴാഴ്ച്ച രാത്രിയോടെയാണ് വിടപറഞ്ഞത്.
ഒരു ഡോക്ടര്‍ എന്ന നിലയില്‍ കൊറോണ വൈറസിനെതിരേ പോരാടന്‍ ആരാധകരോട് ആഹ്വാനം ചെയ്യുന്ന സേതുരാമന്റെ വീഡിയോ കണ്ണീരോടെ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ. സാമൂഹികമായ അകലം പാലിക്കുന്നതിനോടൊപ്പം വീട്ടില്‍ പ്രായമായവര്‍ ഉണ്ടെങ്കില്‍ വളരെ ശ്രദ്ധിക്കണമെന്ന് സേതുരാമന്‍ പറയുന്നു. വീഡിയോ കാണാം…
https://www.facebook.com/100013780743809/videos/849851432150874/
Post Your Comments