മീ ടൂ വെളിപ്പെടുത്തലുകളിലൂടെ വാര്‍ത്തകളില്‍ ഇടം പിടിച്ച ഗായികയാണ് ചിന്മയി. ഇപ്പോഴിതാ അന്തരിച്ച അമേരിക്കന്‍ കവി പാബ്ലോ നെരൂദയ്‌ക്കെതിരെ ആഞ്ഞടിച്ചിരിക്കുകയാണ് താരം. അദ്ദേഹത്തിന്റെ ആത്മകഥയിലെ ചില ഭാഗങ്ങളക്കുറിച്ച് ഇന്നാണ് അറിഞ്ഞതെന്നും ഒരു മഹത്വ്യക്തിയായി നെരൂദയെ പരിഗണിക്കാനാവില്ലെന്നും ചിന്മയി ട്വീറ്റ് ചെയ്തു.നെരൂദയെക്കുറിച്ചുള്ള ഒരു ഇന്‍സ്റ്റാഗ്രാം പോസ്റ്റ് പങ്കുവെച്ചുകൊണ്ടാണ് ചിന്മയി ട്വീറ്റ് ചെയ്തിരിക്കുന്നത്.
”1929ല്‍ നെരൂദ സിലോണിലുണ്ടായിരുന്നു. അക്കാലത്ത് അദ്ദേഹം വീട്ടിലെ തമിഴ് വംശജയായ ജോലിക്കാരിയെ ബലാത്സംഗം ചെയ്തിട്ടുണ്ട്. അതേക്കുറിച്ച് നെരൂദ തന്റെ ആത്മകഥയില്‍ പ്രതിപാദിക്കുന്നുമുണ്ട്. എന്നാൽ അദ്ദേഹത്തിന്റെ പ്രണയകാവ്യങ്ങൾ മാത്രമാണ് ആളുകള്‍ക്കിടയില്‍ ഇപ്പോഴും സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. ഇതേക്കുറിച്ച് പറയുന്ന ഭാഗം മാത്രം പ്രശസ്തമല്ല”
ആത്മകഥയിലെ ആ ഭാഗങ്ങള്‍ ഇങ്ങനെ: ‘പതിവു പോലെ ഒരു ദിവസം രാവിലെ ജോലിക്കാരി വന്നു. ഞാന്‍ അവളുടെ അരയില്‍ പിടിച്ച് അവളുടെ കണ്ണുകളിലേക്ക് തറപ്പിച്ചു നോക്കി. അവളുടെ ഭാഷ എനിക്കറിയില്ലായിരുന്നു. താമസിയാതെ അവള്‍ സ്വയം എന്റെ മുമ്പില്‍ കീഴടങ്ങി. ഒരു ചിരി പോലുമില്ലായിരുന്നു ആ മുഖത്ത്. കിടക്കയില്‍ പരിപൂര്‍ണനഗ്നയായി അവള്‍ കിടന്നു.’ ആ തമിഴ് സ്ത്രീയുടെ ശരീരത്തെയും നെരൂദ വര്‍ണിക്കുന്നുണ്ട്. ‘അത് ഒരു പുരുഷനും പ്രതിമയും തമ്മിലെ സമാഗമമായിരുന്നു. അതു കഴിയുന്നതു വരെയും അവളുടെ കണ്ണുകള്‍ ഇമ വെട്ടാതെ തുറന്നു തന്നെയിരുന്നു.’ നെരൂദ ആത്മകഥയില്‍ കുറിച്ചിരിക്കുന്നു.
ഇത്തരത്തിലുള്ളവരെയാണ് നമ്മൾ വലിയ കവികളെന്നു പറഞ്ഞ് വാഴ്ത്തുന്നതെന്നും ഒരു നോബല്‍ സമ്മാനജേതാവിന് അദ്ദേഹത്തിന്റെ ആത്മകഥയില്‍ താന്‍ ഒരു സ്ത്രീയെ പീഡിപ്പിച്ചിട്ടുണ്ടെന്നു ഇത്ര നിസ്സാരമായി എഴുതാമെന്ന അവസ്ഥയാണ് ഇവിടെയുള്ളതെന്നും ചിന്മയി പരിഹസിക്കുന്നു. എന്നാൽ ചിലർ ചിന്മയുടെ വാക്കുകളോടെ യോജിക്കുന്നു എങ്കിലും മറ്റ് ചിലർ പറയുന്നത് അവരുടെ സമ്മതത്തോടെ
ശരീരത്തില്‍ തൊട്ടത് എങ്ങനെ ബലാത്സംഗമാകും എന്നാണ്.
.
Post Your Comments