ഒരു കാലത്ത് ജനപ്രിയ പരമ്പരയായിരുന്ന രാമായണം വീണ്ടും എത്തുന്നു. ദൂരദര്‍ശനാണ് പുനസംപ്രേക്ഷണം ചെയ്യുന്നത്. കേന്ദ്ര വാര്‍ത്ത വിതരണ മന്ത്രി പ്രകാശ് ജാവദേക്കറാണ് ട്വിറ്ററിലൂടെ ഈ കാര്യം അറിയിച്ചത്. ജനങ്ങളുടെ നിരന്തരമായ ആവശ്യപ്രകാരമാണ് ഇതെന്നും മന്ത്രി അറിയിച്ചു.
ശനിയാഴ്ച മുതലായിരിക്കും സംപ്രേക്ഷണം ആരംഭിക്കുക. രാവിലെ 9 മണി മുതല്‍ 10 മണിവരെയും, രാത്രി 9 മണിമുതല്‍ 10 മണിവരെയും ഡിഡി നാഷണലിൽ സീരിയൽ കാണാനാകും.
1987ലാണ് ആദ്യമായി രാമായണം ദൂരദര്‍ശന്‍ വഴി പ്രക്ഷേപണം ചെയ്തത്. പ്രമുഖ സംവിധായകന്‍ രാമനന്ദ സാഗര്‍ ആണ് ഈ പരമ്പരയുടെ നിര്‍മ്മാതാവ്. രാമായണം പോലെ തന്നെ ബിആര്‍ ചോപ്ര സംവിധാനം ചെയ്ത മഹാഭാരതം സീരിയലും ദൂരദര്‍ശന്‍ പ്രക്ഷേപണം ചെയ്യണം എന്ന ആവശ്യം ഉയരുന്നുണ്ട്.
Post Your Comments