നായകനായി നിന്ന് കൊണ്ട് മലയാള സിനിമയില്‍ വലിയ ഒരു സൂപ്പര്‍ താര പരിവേഷം സൃഷ്ടിക്കാന്‍ നരേന് എന്ന നടന് ലുക്ക് കൊണ്ടും കഴിവ് കൊണ്ടും കഴിയുമായിരുന്നുവെങ്കിലും മലയാളത്തില്‍ വേണ്ടത്ര ശോഭിക്കാന്‍ താരത്തിനായില്ല. പിന്നീട് തമിഴിലേക്ക് പോയ താരത്തിനു അവിടെയും വലിയ ഒരു ഇമേജ് ഉണ്ടാക്കാന്‍ സാധിച്ചില്ല. നായകനെന്ന നിലയില്‍ നിന്ന് അടുത്ത ഒരു നിലയിലേക്ക് പോകാന്‍ കോളിവുഡില്‍ തനിക്ക് സാധിച്ചില്ലെന്നും അതിന്റെ കാരണം എന്തെന്നും ഒരു മാധ്യമത്തിനു അനുവദിച്ച അഭിമുഖത്തില്‍ വ്യക്തമാക്കുകയാണ് നരേന്
‘നായകനെന്ന നിലയില്‍ നിന്ന് അടുത്ത ലെവലിലേക്ക് പോകാന്‍ എനിക്ക് കഴിഞ്ഞില്ല. ഇതിനിടയില്‍ ‘കത്തുക്കുട്ടി’ എന്നൊരു പ്രോജക്റ്റ് വന്നിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം പ്രധാന ഒരു പ്രോജക്റ്റ് ആയിരുന്നു അത്. തമിഴ് നാട്ടിലെ കൃഷിക്കാര്‍ക്ക് വേണ്ടി പോരാടുന്നൊരു നായകന്. പക്ഷെ ആ ചിത്രത്തിന്റെ സംവിധായകനും നിര്‍മ്മാതാവും തമ്മില്‍ വഴക്കായി. ഞാന്‍ ആ സിനിമയ്ക്ക് വേണ്ടി താടിയും മുടിയുമൊക്കെ നീട്ടി വളര്‍ത്തിയിരുന്നു. ഹിറ്റായാല്‍ വേറെ ലെവലിലേക്ക് പോകാമായിരുന്ന സിനിമയായിരുന്നു അത്. പക്ഷെ റിലീസ് അടുത്തപ്പോള്‍ കോടതി സ്റ്റേ വന്നു. സിനിമ യഥാസമയം റിലീസ് ചെയ്യാന്‍ സാധിച്ചില്ല. പിന്നീട് ഒരു ബുധനാഴ്ച കോടതി സ്റ്റേ വെക്കേറ്റ് ചെയ്തു. ആ വെള്ളിയാഴ്ച സിനിമ റിലീസ് ചെയ്യുകയും ചെയ്തു. ഒരു തയ്യാറെടുപ്പിമില്ലാതെ റിലീസ് ചെയ്തതിനാല്‍ ആ സിനിമയ്ക്ക് ഒരു ഗുണവുമുണ്ടായില്ല’.
Post Your Comments