CinemaGeneralMollywoodNEWS

ആ സിനിമയില്‍ അവര്‍ അങ്ങനെയൊരു കാരണം കണ്ടെത്തി: മോഹന്‍ലാലിന് ദേശീയ അവാര്‍ഡ്‌ നിഷേധിക്കപ്പെട്ടതിന് പിന്നില്‍

അനുപം ഖേര്‍, ജയപ്രദ എന്നിവര്‍ക്കൊപ്പമുള്ള ഒരു  കഥാപാത്ര ആഴം മോഹന്‍ലാലിന്‍റെ മാത്യൂസ് എന്ന കഥാപാത്രതിനില്ലെന്ന പ്രധാന ജൂറിയുടെ തീരുമാനം എല്ലാവരും അംഗീകരിച്ചതോടെ മോഹന്‍ലാലിന് അവാര്‍ഡ്‌ നിഷേധിക്കപ്പെടുകയായിരുന്നു

ദേശീയ പുരസ്കാരങ്ങള്‍ മോഹന്‍ലാലിനെ തേടി എത്തിയിട്ടുണ്ടെങ്കിലും 20011 വര്‍ഷത്തിലെ ദേശീയ പുരസ്കാരത്തില്‍ നിന്ന് മോഹന്‍ലാല്‍ തഴയപ്പെട്ടത് ഏറെ വിചിത്രമായ ഒരു കാരണത്താലാണ്. ബ്ലെസി സംവിധാനം ചെയ്തു മോഹന്‍ലാല്‍ ഗംഭീര മേക്കോവര്‍ നടത്തിയ സിനിമയായിരുന്നു പ്രണയം. മാത്യൂസ് എന്ന വൃദ്ധ കഥാപാത്രമായി അഭിനയത്തിന്റെ അത്ഭുതം നിറച്ച മോഹന്‍ലാലിനെ ആ വര്‍ഷത്തെ ദേശീയ പുരസ്കാരത്തിന്റെ മികച്ച നടന് നല്‍കുന്ന പട്ടികയില്‍ നിന്ന് പുറത്താക്കിയത് അന്തിമ ഘട്ടത്തിലാണ്. അതിന്റെ കാരണമായി അവാര്‍ഡ്‌ നിര്‍ണയത്തിലെ വിധി കര്‍ത്താക്കള്‍ പറഞ്ഞത് മോഹന്‍ലാലിനു സിനിമയില്‍ സ്ക്രീന്‍ സ്പേസ് കുറവായിരുന്നു എന്നാണ്.

അനുപം ഖേര്‍, ജയപ്രദ എന്നിവര്‍ക്കൊപ്പമുള്ള ഒരു  കഥാപാത്ര ആഴം മോഹന്‍ലാലിന്‍റെ മാത്യൂസ് എന്ന കഥാപാത്രതിനില്ലെന്ന പ്രധാന ജൂറിയുടെ തീരുമാനം എല്ലാവരും അംഗീകരിച്ചതോടെ മോഹന്‍ലാലിന് അവാര്‍ഡ്‌ നിഷേധിക്കപ്പെടുകയായിരുന്നു. ബ്ലെസ്സി ഉള്‍പ്പടെയുള്ള താരങ്ങള്‍ അന്ന് ഇതിനെതിരെ രംഗത്ത് വന്നിരുന്നു. ഒരു നടന്‍ ഒരു സെക്കന്റ് നേരം ക്യാമറയില്‍ മിന്നി മറയുമ്പോള്‍ അയാളുടെ പ്രകടനം എന്തായിരുന്നു എന്നുള്ളതിനെ അടിസ്ഥാനമാക്കി പോലും അവാര്‍ഡ്‌ നല്‍കേണ്ടതായ ആവശ്യകതയുള്ളപ്പോള്‍ ഇത്തരമൊരു കഥാപാത്രത്തിന് സ്ക്രീന്‍ സ്പേസ് കുറവാണെന്ന് പറഞ്ഞു മാറ്റി നിര്‍ത്തിയ സാഹചര്യത്തെയായിരുന്നു ബ്ലെസ്സി അന്ന് വിമര്‍ശിച്ചത്. മോഹന്‍ലാലിന്‍റെ സിനിമാ ജീവിതത്തിലെ ഏറ്റവും മികച്ച അഭിനയ മൂഹൂര്‍ത്തങ്ങള്‍ പ്രകടമായ സിനിമയായിരുന്നു പ്രണയം.

shortlink

Related Articles

Post Your Comments


Back to top button