ലോകത്ത് കൊറോണ സൃഷ്ടിച്ച പ്രതിസന്ധി രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെയും ജന ജീവിതത്തെയും ഗുരുതരമായി ബാധിച്ചിരിക്കുകയാണ്, അതുപോലെ തന്നെ സിനിമാ രംഗത്തെയും, 21 ദിവസത്തെ ലോക്ക് ഡൗണിൽ ബോളിവുഡ് സിനിമയ്ക്ക് മാത്രം നഷ്ടമാകുന്നത് 500 കോടിയാണെന്ന് പ്രശസ്ത ട്രേഡ് അനലിസ്റ്റ് ഗിരീഷ് ജോഹർ വ്യക്തമാക്കുന്നു.
കൂടാതെ മാർച്ച്, ഏപ്രിൽ മാസങ്ങളിൽ പുറത്തിറങ്ങേണ്ട ചിത്രങ്ങളുടെ റിലീസ് അനിശ്ചിതമായി നീട്ടി വച്ചിരിക്കുകയാണ്, ഷൂട്ടിങ് മുടങ്ങിയ വകയിലും നഷ്ടങ്ങൾ സംഭവിക്കും, മാർച്ച്, ഏപ്രിൽ, മെയ് മാസങ്ങൾ പൊതുവെ രാജ്യത്തെ സ്കൂൾ- കോളേജ് വിദ്യാർഥികൾക്ക് അവധിക്കാലമാണ്, അതുകൊണ്ടു തന്നെ ഒരുപാട് ബിഗ് ബജറ്റ് സിനിമകൾ ഈ മാസങ്ങളിൽ റിലീസ് ചെയ്യാറുണ്ട്.
Post Your Comments