Latest NewsMollywood

അതിന് ശേഷം ശരീരത്തിന്റെ ആ ഭാഗം കാണരുത്, ഇത്ര തുണി മാറ്റിയാല്‍ മതി എന്നൊന്നും ഇല്ല; നഗ്നമായി അഭിനയിച്ചതിനെക്കുറിച്ച് കനി

ഞാന്‍ ഒരാളുമായി (ആനന്ദ് ഗാന്ധി) പ്രണയത്തിലായിരുന്നു. അതിന്റെ ഭാഗമായാണ് ഞാന്‍ മുംബൈയില്‍ പോയത്. പലരും വിചാരിച്ചു ഞാന്‍ ജോലിയുടെ ഭാഗമായി പോയതാണെന്ന്.

മോഡലിംഗിലൂടെ സിനിമയിലെത്തിയ താരമാണ് കനി കുസൃതി. സോഷ്യല്‍ മീഡിയയില്‍ സജീവമായ കനി പൂര്‍ണ്ണ നഗ്നയായി ഒരു ചിത്രത്തില്‍ അഭിനയിച്ചു. ബോള്‍ഡ് ആയിട്ടുള്ള ചിത്രങ്ങള്‍ പങ്കുവച്ചു പലപ്പോഴും താരം ചര്‍ച്ചയില്‍ നിറയാറുണ്ട്. അതിനെക്കുറിച്ച് താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ..

” വളരെ നാണം കുണുങ്ങിയായിരുന്നു ഞാന്‍. ഞാന്‍ ഉടുപ്പുമാറുന്നത് ലൈറ്റ് ഓഫ് ചെയ്താണ്. എന്നെ ഞാന്‍ പോലും കാണരുത് എന്നതായിരുന്നു. ഒരു ദിവസം എന്റെ നാണം അങ്ങ് പോയി. അതിന് ശേഷം ശരീരത്തിന്റെ ആ ഭാഗം കാണരുത്, ഇത്ര തുണി മാറ്റിയാല്‍ മതി എന്നൊന്നും ഇല്ല. ഒരു സിനിമയ്ക്ക് വേണ്ടി പൂര്‍ണനഗ്നയായി അഭിനയിച്ചു. എനിക്ക് അതൊന്നും ഒരു പ്രശ്നമായി തോന്നിയില്ല. എന്റെ മുഖം പോലെ തന്നെയാണ് എന്റെ ശരീരമെന്നും കനി പറയുന്നു. താന്‍ സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് നാണം കുണുങ്ങിയും മറ്റുള്ളവര്‍ക്ക് വേണ്ടി മാത്രമാണ് ജീവിച്ചതെന്ന് കനി പറയുന്നു.

”ഞാന്‍ ഒരാളുമായി (ആനന്ദ് ഗാന്ധി) പ്രണയത്തിലായിരുന്നു. അതിന്റെ ഭാഗമായാണ് ഞാന്‍ മുംബൈയില്‍ പോയത്. പലരും വിചാരിച്ചു ഞാന്‍ ജോലിയുടെ ഭാഗമായി പോയതാണെന്ന്. നാടും പച്ചപ്പും ഇഷ്ടപ്പെടുന്ന എനിക്ക് മുംബൈ പോലുള്ള നഗരത്തില്‍ താമസിക്കാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നു.” പ്രണയത്തെക്കുറിച്ചും താരം ഒരു അഭിമുഖത്തില്‍ പങ്കുവച്ചു

shortlink

Related Articles

Post Your Comments


Back to top button