ഇന്ന് നമ്മുടെ ലോകം കൊറോണയെ തുരത്താനുള്ള പോരാട്ടത്തിലാണ്, കോവിഡ് പ്രതിരോധിച്ചുകൊണ്ടിരിക്കുമ്പോഴും വൈറസ് എങ്ങിനെ മനുഷ്യശരീരത്തിലെത്തിയെന്നതിന് സ്ഥിരീകരണമുണ്ടായിട്ടില്ല, ലോകമെങ്ങും ഒട്ടേറെ മരണങ്ങളാണ് നടന്നുകൊണ്ടിരിയ്ക്കുന്നത്.
എന്നാൽ ചൈനക്കാരുടെ വ്യത്യസ്തമായ ഭക്ഷണശീലങ്ങളാണ് കൊറോണക്ക് കാരണമായതെന്നും വിമര്‍ശനമുണ്ട്, ഇതിനിടെ ചൈനാക്കാര്‍ക്കെതിരെ പരോക്ഷമായി രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് താരം ഇമ്രാന് ഹാഷ്മി,”ആയിരക്കണക്കിന് മൈലുകൾ ആകലെ കിടക്കുന്നവർ വവ്വാലിനെപ്പോലുള്ള വിചിത്രമായവയെ ഭക്ഷണമാക്കുന്നതാണ് ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണമായത്” എന്നാണ് ഇമ്രാൻ ഹാഷ്മി ട്വീറ്റ് ചെയ്തത്. ഹാഷ്മിയുടെ ട്വീറ്റിന് താഴെ ചൈനക്കെതിരെ നിരവധി പേര് വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്.
കൂടാതെ കൊറോണ വൈറസ് വ്യാപനത്തിന്റെ ആദ്യഘട്ടത്തെക്കുറിച്ച് ചൈന കൃത്യമായ വിവരങ്ങള്‍ പുറത്തുവിടാതിരുന്നതാണ് കോവിഡ് ഇത്രയേറെ നാശം വിതയ്ക്കാന്‍ കാരണമെന്ന് അമേരിക്കന്‍ മാഗസിനായ നാഷണല്‍ റിവ്യൂ ആരോപിച്ചിരുന്നു, കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഹുബെ പ്രവിശ്യയിലെ വുഹാന്‍ നഗരത്തിൽ ഹ്വാനാന്‍ മാര്‍ക്കറ്റില്‍നിന്നാണ് മൃഗങ്ങളില്‍നിന്നു മനുഷ്യരിലേക്ക് ആദ്യമായി കോവിഡ് ബാധ ഉണ്ടായതെന്നാണു നിഗമനം. എന്നാല്‍ ഇക്കാര്യത്തില്‍ കൃത്യമായ സ്ഥിരീകരണമുണ്ടായിട്ടില്ല, ഇവിടെ നിന്നും പൊട്ടിപ്പുറപ്പെട്ട കോവിഡ് പിന്നീട് ലോകമാകെ പടരുകയായിരുന്നു.
And all this because some person thousands of miles away wanted to have a freakish culinary experience like eating a BAT …???
— Emraan Hashmi (@emraanhashmi) March 26, 2020
Post Your Comments