CinemaGeneralLatest NewsMollywoodNEWS

‘ആത്മാർത്ഥമായിട്ടല്ല പരിഹസിക്കുന്ന പോലെയാണ് ക്ഷമ പറഞ്ഞത്,അയാളുടെ മുഖം കാണാൻ പോലും ഞാൻ ആഗ്രഹിക്കുന്നില്ല’ ; രജിത് കുമാറിനെ കുറിച്ച് രേഷ്മ

ഞങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റാനായി കുട്ടിയെപ്പോലെ പെരുമാറാൻ തുടങ്ങി.അതിന്റെ ഭാഗമായി ഞങ്ങൾ യങ്‌സ്റ്റേഴ്സിനെ പോലെ പാട്ട് പാടുകയും നൃത്തം ചെയ്യാനും തുടങ്ങി

ബിഗ് ബോസ് സീസൺ രണ്ടിലെ ഏറ്റവും വിവാദം സൃഷ്‌ടിച്ച സംഭവം ആയിരുന്നു സ്‌കൂൾ ടാസ്ക്കിനിടയിൽ മത്സരാർത്ഥിയായ രേഷ്മയുടെ കണ്ണിൽ രജിത് കുമാർ മുളക് തേച്ചത്. ഇതോടെ രജിത് കുമാറിനെ ബിഗ് ബോസിൽ നിന്നും താല്കാലികമായി പുറത്താക്കിയിരുന്നു. പിന്നീട് രജിത് രേഷ്മയോട് മാപ്പ് അപേക്ഷിച്ചെങ്കിലും, അദ്ദേഹത്തിന് ബിഗ് ബോസ് വീട്ടിലേക്ക് തിരിച്ചെത്താൻ സാധിച്ചില്ല. എന്നാൽ ആ ആഴ്ചയിൽ തന്നെ നടന്ന എലിമിനേഷനിൽ രേഷ്മ പുറത്താവുകയും ചെയ്തു. തുടർന്ന് കടുത്ത സൈബർ അറ്റാക്കാണ് രേഷ്മയ്ക്ക് നേരെ ഉണ്ടായത്. ഇപ്പോഴിതാ ആ സംഭവത്തെ കുറിച്ച് പറയുകയാണ് രേഷ്മ. ടൈംസ് ഓഫ് ഇന്ത്യ ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് രേഷ്മ ഈ കാര്യം പറയുന്നത്.

ഞാൻ അവിടെ തുടർന്നത് യാതൊരു തന്ത്രങ്ങളും ഇല്ലാതെയാണ്.  ഗെയിമിൽ നിലനിൽക്കനായി ചിലർ, എനിക്ക് അറിയാവുന്ന സത്യങ്ങൾ ആണെങ്കിൽ പോലും എന്റെ മുഖത്ത് നോക്കി കള്ളങ്ങൾ പറഞ്ഞിരുന്നു രേഷ്മ പറഞ്ഞു.

​രജിത്തിനെ കുറിച്ച് ചോദിച്ചപ്പോൾ, എനിക്ക് അയാളെ കുറിച്ച് ചിന്തിക്കാനോ മുഖം വീണ്ടും കാണാനോ ആഗ്രഹമില്ല. ഞാൻ ഭയപ്പെടുന്നതിനാലല്ല അത്. ആദ്യ ദിവസം മുതൽ അയാളുടെ ആശയങ്ങൾ മറ്റുള്ളവരിൽ അടിച്ചേൽപ്പിച്ചുകൊണ്ട് അദ്ദേഹം എല്ലാവരെയും ഇറിറ്റേറ്റ് ചെയ്തുകൊണ്ടിരുന്നു. രണ്ടാം ആഴ്ച മുതൽ മറ്റൊരു മുഖമാണ് കണ്ടത്. ഞങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റാനായി കുട്ടിയെപ്പോലെ പെരുമാറാൻ തുടങ്ങി.അതിന്റെ ഭാഗമായി ഞങ്ങൾ യങ്‌സ്റ്റേഴ്സിനെ പോലെ പാട്ട് പാടുകയും നൃത്തം ചെയ്യാനും തുടങ്ങി. ഈ സംഭവത്തിന് ശേഷം അദ്ദേഹത്തെ കണ്ടപ്പോൾ,അദ്ദേഹം ആത്മാർത്ഥമായി ക്ഷമ പറയും എന്ന് ഞാൻ കരുതി മാത്രമല്ല, പ്രേക്ഷകരുടെ ഇഷ്ടപെട്ട മത്സരാർത്ഥി എന്ന നിലയിൽ അദ്ദേഹത്തെ വീടിനുള്ളിലേക്ക് വരുത്താനും ഞാൻ ആഗ്രഹിച്ചു. പക്ഷേ, അദ്ദേഹം സംസാരിച്ചു തുടങ്ങിയപ്പോൾ , എന്നെ പരിഹസിക്കുന്നതായി തോന്നി, ക്ഷമ ചോദിച്ചു കൊണ്ട് അദ്ദേഹം സംസാരിച്ചപ്പോൾ,അഭിനയിക്കുന്നതായിയും തോന്നി. , ആ മുഖത്തു പശ്ചാത്താപത്തിന്റെ ലക്ഷണങ്ങൾ ഞാൻ കണ്ടില്ല. അദ്ദേഹത്തിന്റെ കണ്ണുകൾ എനിക്ക് തരുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. പക്ഷേ അങ്ങനെ എനിക്ക് കാഴ്ചശക്തി നഷ്ടപ്പെട്ടിരുന്നെങ്കിൽ അദ്ദേഹത്തിന്റെ കണ്ണുകൾ ഞാൻ ഒരിക്കലും സ്വീകരിക്കുമായിരുന്നില്ല. എന്റെ ജീവിതകാലം മുഴുവൻ അദ്ദേഹത്തിന്റെ കണ്ണുകളാൽ ജീവിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാൻ പോലും എനിക്ക് കഴിയില്ല രേഷ്മ വ്യക്തമാക്കി.

അദ്ദേഹം ഹൃദയത്തിൽ നിന്ന് ക്ഷമ ചോദിച്ചിരുന്നുവെങ്കിൽ, മുഴുവൻ സാഹചര്യവും മാറിയേനെ. മലയാളികൾക്ക് വിവേകം ഉണ്ടെന്നു ഞാൻ വിശ്വസിച്ചു. പക്ഷെ , എന്റെ കണ്ണിൽ മുളക് തേച്ച വ്യക്തിയെ നല്ലവനായി ചിത്രീകരിക്കുകയും ഇരയായ എന്നെ ദുഷ്ടയായി കാണുന്നതി  കഷ്ടം തോന്നുന്നും എന്നും രേഷ്മ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button