
താരമായി ബോളിവുഡ് നടി, കൊറോണ ലോകം മുഴുവന്‍ മഹാമാരിയായി പടരുന്നതിന്റെ പശ്ചാത്തലത്തില്‍ രാജ്യം സമ്പൂര്‍ണ ലോക്ഡൗണിലേക്ക് നീങ്ങിയിരിക്കുകയാണ്, ഇതിനിടെ മുംബൈയിലെ വെര്‍സോവ ബീച്ചില്‍ ‘അവധി’ ആഘോഷിക്കാനെത്തിയവരുടെ വീഡിയോയാണ് ബോളിവുഡ് താരം അലയ ഫര്‍ണിച്ചര്‍വാല പങ്കുവെച്ചിരിക്കുന്നത്.
ഈ കാണിക്കുന്നത് ”വിവേകശൂന്യവും നിരുത്തരവാദിത്വപരവും. ആദ്യം അവര്‍ കടല്‍ത്തീരത്ത് കളിക്കുന്നു, തുടര്‍ന്ന് അവര്‍ പോലീസുകാരില്‍ നിന്ന് ഓടിച്ചെന്ന് ഒരുമിച്ച് ഒത്തുകൂടുന്നു, അവിശ്വസനീയമാണ്, നാമെല്ലാവരും ഇതില്‍ ഒന്നാണ്…ദയവായി നിങ്ങളുടെ ഭാഗമെങ്കിലും ശരിയാക്കുക” എന്നാണ് വീഡിയോ പങ്കുവെച്ചുകൊണ്ട് അലയ കുറിച്ചിരിക്കുന്നത്.
ഇതിനോടകം രണ്ട് വീഡിയോയാണ് അലയ പങ്കുവെച്ചിരിക്കുന്നത്, ഒന്നില്‍ ബീച്ചില്‍ ഒരുമിച്ച് കളിക്കുന്ന ആളുകളെയും രണ്ടാമത്തതില്‍ പോലീസ് വരുന്നത് കണ്ട് കൂട്ടത്തോടെ ഓടുന്നവരെയും, അതേസമയം, ഇന്ത്യയില്‍ 724 ഓളം ആളുകള്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചത്.
Post Your Comments