CinemaGeneralLatest NewsMollywoodNEWS

ബിഗ് ബോസ് താരം സുജോ മാത്യു വിവാഹിതനാകുന്നു

സഞ്ജനയുടെ ഇന്‍സ്റ്റാഗ്രാമിലൂടെ ഫോട്ടോ കണ്ടതോടെയാണ് ചിലര്‍ സംശയം ഉന്നയിച്ചത്.

ബിഗ് ബോസ് ഷോയിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായി മാറിയ താരമാണ് സുജോ മാത്യു. സുജോയ്ക്ക് ഒപ്പം തന്നെ പെണ്‍സുഹൃത്ത് സഞ്ജനയും പ്രേക്ഷകര്‍ക്ക് സുപരിചിതയാണ്. ഇപ്പോഴിതാ സഞ്ജനയുമായിട്ടുള്ള വിവാഹം വൈകാതെ ഉണ്ടാവുമെന്നാണ് അറിയുന്നത്. താരങ്ങള്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

 

 

View this post on Instagram

 

You create beauty with your attitude, you make an impression with your behaviour, you make statements with your elegance ❤❤ Dedicated to @sujomathew ? ??❤?

A post shared by Sanjana (@sanjanamoon9) on

സഞ്ജനയുടെ ഇന്‍സ്റ്റാഗ്രാമിലൂടെ ഫോട്ടോ കണ്ടതോടെയാണ് ചിലര്‍ സംശയം ഉന്നയിച്ചത്. മെറൂണ്‍ നിറമുള്ള സാരി ഉടുത്ത് അതീവ സുന്ദരിയായി ഇരിക്കുന്ന ചിത്രമായിരുന്നു സഞ്ജന പങ്കുവെച്ചത്. ആറ്റിറ്റിയൂഡിലൂടെ നിങ്ങള്‍ തന്നെയാണ് നിങ്ങളുടെ സൗന്ദര്യം ഉണ്ടാക്കുന്നത്. നിങ്ങളുടെ പ്രവര്‍ത്തിയിലൂടെ ആകര്‍ഷകം സ്വന്തമാക്കാം. ചാരുതയോടെ നിങ്ങള്‍ക്ക് പ്രസ്താവനകള്‍ നടത്താം എന്നും സഞ്ജന ചിത്രത്തിന് ക്യാപ്ഷനായി കൊടുത്തിരിക്കുന്നു. ഒപ്പം ഇത് സുജോയ്ക്ക് സമര്‍പ്പിക്കുന്നതായി സൂചിപ്പിച്ച് അദ്ദേഹത്തെ ടാഗ് ചെയ്തിരിക്കുകയാണ്.

ഇതിന് താഴെ ലവ് യൂ മൂണി എന്ന് വിളിച്ചിരിക്കുകയാണ് സുജോ. ഒപ്പം ഇതിന് താഴെ ഇരുവര്‍ക്കും നിരവധി ആശംസകള്‍ ലഭിച്ച് കൊണ്ടിരിക്കുകയാണ്. സാധാരണ വിവാഹങ്ങള്‍ക്കും മറ്റും ഉടുക്കുന്ന സാരി ആയതിനാല്‍ സുജോയുടെയും സഞ്ജനയുടെയും വിവാഹം കഴിഞ്ഞു എന്നാണ് എല്ലാവരും കരുതിയത്. എന്നാല്‍ വൈകാതെ ഉണ്ടാവുമെന്നുള്ള സൂചനയാണ് വിവാഹാശംസ അറിയിച്ച ഒരു ആരാധകന് മറുപടിയായി സഞ്ജന കൊടുത്തിരിക്കുന്നത്.

ഹാപ്പി മാര്യേഡ് ലൈഫ് എന്നാണ് ഒരാള്‍ കമന്റിട്ടിരിക്കുന്നത്. ഇതിന് താഴെ ഈ ആശംസ കുറച്ച് കൂടി കഴിഞ്ഞ് വീണ്ടും തരണ്ടേ വരും. കൊറോണ കഴിഞ്ഞിട്ടായിരിക്കുമെന്നും സഞ്ജന എഴുതി. ഇതോടെ കൊറോണയ്ക്ക് ശേഷം ഇരുവരുടെയും വിവാഹം ഉണ്ടാവുമെന്നാണ് സഞ്ജന സൂചിപ്പിച്ചതെന്ന് ആരാധകര്‍ മനസിലാക്കി എടുത്തു. എന്തായാലും വൈകാതെ ഇരുവരുടെയും വിവാഹം കാണാന്‍ കഴിയുമെന്നാണ് അറിയുന്നത്.

shortlink

Related Articles

Post Your Comments


Back to top button