അവതാരക , നടി എന്നതിലുപരി എലീന പടിക്കൽ ഇപ്പോൾ ബിഗ് ബോസ് താരം കൂടിയാണ്. ബിഗ് ബോസിൽ എത്തും മുൻപേ തന്നെ ആരാധക പ്രീതി നേടിയ എലീന വില്ലത്തി വേഷങ്ങളിലാണ് അധികവും മിനി സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടിട്ടുളളത്. എന്നാൽ ബിഗ് ബോസിൽ എത്തിയ താരത്തിന്റെ മറ്റൊരു മുഖമാണ്
പ്രേക്ഷകർ കണ്ടത്. ഇപ്പോഴിതാ ഷോയിൽ നിന്നും പുറത്ത് വന്ന താരങ്ങള്‍ അവരുടെ അനുഭവങ്ങള്‍ ഓരോന്നായി പങ്കുവെച്ച് കൊണ്ടിരിക്കുകയാണ്. അതിനൊപ്പം കൊറോണയെ കുറിച്ചുള്ള ബോധവത്കരണവും നടത്തുന്നുണ്ട്.
ഇന്‍സ്റ്റാഗ്രാമിലൂടെയാണ് എലീന പടിക്കല്‍ ബിഗ് ബോസിലെ ചില രസകരമായ ഓര്‍മ്മകള്‍ പങ്കുവെച്ചിരിക്കുന്നത്. എന്നെയും ബിഗ് ബോസ് ഷോ യെയും പിന്തുണച്ചവര്ക്കും സ്നേഹിച്ചവര്‍ക്കും ഒരായിരം നന്ദി അറിയിക്കുകയാണ്. ഇപ്പോള്‍ നമ്മുടെ സപ്പോര്‍ട്ട് ആവശ്യമായിരിക്കുന്നത് ലോകത്തെ പിടിമുറുക്കി കൊണ്ടിരിക്കുന്ന കൊറോണയ്ക്ക് എതിരെയാണ്. കേരളത്തില്‍ പ്രളയം വന്നപ്പോഴും നിപ്പ വന്നപ്പോഴും മലയാളികള്‍ ഒറ്റക്കെട്ടായി നിന്നതാണ്. ആ നമുക്ക് കൊവിഡ് 19 ന് എതിരെയും നില്ക്കാന് കഴിയുമെന്നാണ് എന്റെ വിശ്വാസം. 21 ദിവസമാണ് നമ്മളോട് വീട്ടില്‍ സുരക്ഷിതരായി ഇരിക്കാന്‍ പറഞ്ഞിരിക്കുന്നത്. എല്ലാവരും സേഫ് ആയി ഇരിക്കുക. തുടങ്ങിയ കാര്യങ്ങളായിരുന്നു എലീന പറഞ്ഞത്.
എന്നാൽ പോസ്റ്റിന് താഴെ സംശയങ്ങള്‍ ചോദിച്ച് നിരവധി പേരാണ് എത്തിയത്. കൂടുതല്‍ ആളുകളും രജിതിനെ കുറിച്ചാണ് ചോദിച്ചത്. അതില്‍ ഒരാള്‍ രജിത് കുമാറിനെ കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണെന്ന് ചോദിച്ചു. അദ്ദേഹം നല്ലൊരു മത്സരാര്‍ഥിയായിരുന്നു. അതിനൊപ്പം വ്യത്യസ്ത കാഴ്ചപാടുകളില്‍ അദ്ദേഹം പവര്‍ഫുള്‍ വ്യക്തിയാണെന്നും എലീന മറുപടി കൊടുത്തു. എന്നാൽ ആരാണ് ബിഗ് ബോസിലെ റിയല്‍ കിംഗ് എന്നായിരുന്നു വേറൊരു ആരാധകന്റെ ചോദ്യം. അത് ഒരേയൊരു മോഹന്‍ലാല്‍, ലാലേട്ടന് എന്നായിരുന്നു എലീനയുടെ ഉത്തരം
മാത്രമല്ല കൊറോണ ബോധവത്കരണം പറഞ്ഞ് വന്നതിനാല്‍ നടിയ്ക്ക് തിരിച്ചും ചില ഉപദേശങ്ങള്‍ എല്ലാവരും കൊടുത്തിരുന്നു. അതില്‍ ഒന്ന് പൊതുസ്ഥലത്ത് തുപ്പരുത് എന്നതാണ്. അങ്ങനെ ചെയ്താല്‍ പിഴ അടക്കേണ്ടി വരുമെന്ന് ആരാധകരുടെ മുന്നറിയിപ്പും ഉണ്ടായിരുന്നു.
Post Your Comments