
വിവാദങ്ങളിൽ കുരുങ്ങി ബച്ചൻ, കൊറോണ വൈറസ് ഈച്ചകളിലൂടെ പടരും എന്ന് അമിതാഭ് ബച്ചന്‍, ചൈനീസ് വിദഗ്ധരെ ഉദ്ധരിച്ചാണ് അമിതാഭ് ബച്ചന്‍ ട്വിറ്ററില്‍ വീഡിയോ പങ്കുവെച്ചത്, എന്നാല്‍ ഈച്ചകളിലൂടെ വൈറസ് പകരില്ലെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി, ”ദ ലാന്‍സെറ്റ് പ്രകാരം കൊറോണ വൈറസ് മനുഷ്യന്റെ മലമൂത്ര വിസര്‍ജ്ജനത്തില്‍ ശ്വസന സാമ്പിളുകളിലേക്കാള്‍ കൂടുതല്‍ കാലം നിലനില്‍ക്കുന്നു. ഇന്ത്യ ഇതിനെ നേരിടും. നിങ്ങളുടെ ടോയ്ലറ്റ് ഉപയോഗിക്കുക” എന്ന ക്യാപ്ഷനോടെയാണ് ബച്ചന്‍ വീഡിയോ പങ്കുവെച്ചത്.
കൂടാതെ ”ഇന്ന് നിങ്ങളുമായി വളരെ പ്രധാനപ്പെട്ട ഒരു കാര്യം ചര്‍ച്ച ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, നമ്മുടെ രാജ്യം കൊറോണ വൈറസുമായി പോരാടുകയാണ്, ഈ പോരാട്ടത്തില്‍ നിങ്ങളും ഒരു പ്രധാന പങ്ക് വഹിക്കണം, കൊറോണ വൈറസ് മനുഷ്യ വിസര്‍ജ്ജനത്തില്‍ ആഴ്ചകളോളം നിലനില്‍ക്കുമെന്ന് ചൈനയിലെ വിദഗ്ധര്‍ അടുത്തിടെ നടത്തിയ ഒരു പഠനത്തില്‍ പറയുന്നു, ആരെങ്കിലും രോഗത്തില്‍ നിന്ന് കരകയറിയാലും, അവന്റെ മലമൂത്ര വിസര്‍ജ്ജനത്തില്‍ വൈറസിന് അതിജീവിക്കാന്‍ കഴിയും, ആ മലമൂത്രവിസര്‍ജ്ജനത്തില്‍ ഇരുന്ന ഒരു ഈച്ച പച്ചക്കറികളിലും പഴങ്ങളിലും അല്ലെങ്കില്‍ മറ്റ് ഭക്ഷണങ്ങളില്‍ ഇരിക്കുമ്പോള്‍ രോഗം കൂടുതല്‍ പടരും” എന്ന് ബച്ചന്‍ വീഡിയോയില്‍ പറഞ്ഞു.
വീഡിയോ വൈറലായതോടെ ഇതോടെ ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലാവ് അഗര്‍വാള്‍ ട്വീറ്റിന് മറുപടിയുമായെത്തി. ”ഞാന്‍ ട്വീറ്റ് കണ്ടിട്ടില്ല, പക്ഷേ ഇത് ഒരു പകര്‍ച്ചവ്യാധിയാണ്, ഈച്ചകളിലൂടെ പടരില്ല” എന്ന് അദ്ദേഹം വ്യക്തമാക്കി.
Post Your Comments