ഇന്ന് ലോകമെങ്ങും കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ചെയ്യുന്നതിന് വേണ്ടി നിരവധി സിനിമാതാരങ്ങൾ സംഭാവനകൾ നൽകിയിരുന്നു.
സംഭാവന നൽകിയ സൂപ്പർ താരങ്ങളായ വിജയ് സേതുപതി, വിജയ്, സൂര്യ, കാർത്തി , പവൻ കല്യാൺ, രാം ചരൺ എന്നിങ്ങനെ നിരവധി താരങ്ങളാണ് രംഗത്ത് വന്നത്.
എന്നാൽ ഇപ്പോഴിതാ ഭീതിയിൽ കഴിയുന്ന കേരളം ഉൾപ്പെടെ മൂന്നു സംസ്ഥാനങ്ങൾക്ക് ഒരു കോടി 25 ലക്ഷം രൂപ വാഗ്ദാനം നൽകിയിരിക്കുകയാണ് അല്ലുഅർജുൻ, താരത്തിന്റെ സഹായത്തിന് സോഷ്യൽ മീഡിയ കയ്യടിച്ച് വരവേൽക്കുകയാണ്.
എന്നാൽ ഇതുകൂടാതെ പ്രളയ കാലത്തും കേരളത്തെ സഹായിക്കുവാൻ അല്ലുഅർജുൻ മുൻപന്തിയിലുണ്ടായിരുന്നു, കൊറോണ ഭീഷണിയിൽ സിനിമാ ഇൻഡസ്ട്രി നിശ്ചലമായപ്പോൾ കേരളത്തിലെ ഫെഫ്ക ജീവനക്കാര്‍ക്ക് സഹായം നൽകാമെന്ന് താരം പറയുകയുണ്ടായി.
Post Your Comments