കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി രാജ്യം ഒറ്റെക്കെട്ടായി പ്രവര്‍ത്തിക്കുകയാണ്. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി 4 കോടി രൂപ സംഭാവന ചെയ്ത് ബാഹുബലി താരം പ്രഭാസ്.
തെലുങ്ക് താരങ്ങളായ പവന് കല്യാണ്‍, ചിരഞ്ജീവി, രാംചരണ്‍, മഹേഷ് ബാബു എന്നിവര്‍ക്ക് പിന്നാലെയാണ് നടന് പ്രഭാസും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവന നല്‍കിയിരിക്കുന്നത്. 4 കോടി രൂപയാണ് പ്രഭാസ് കൈമാറിയിരിക്കുന്നത്. ഇതില്‍ 3 കോടി പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും 50 ലക്ഷം വീതം ആന്ധ്ര പ്രദേശ്-തെലങ്കാന സര്ക്കാരുകള്മായാണ് നല്‍കിയിരിക്കുന്നത്.
Post Your Comments