BollywoodGeneralLatest News

വിവാഹമോചിതരായ താരദമ്പതിമാര്‍ വീണ്ടും ഒന്നിച്ചു; മക്കള്‍ക്കു വേണ്ടി!!

ലോകം മുഴുവൻ മനുഷ്യത്വത്തെക്കുറിച്ച് ചർച്ച ചെയ്യുമ്പോൾ നമ്മൾ കുട്ടികളുടെ കാര്യം കൂടി ആലോചിക്കണം. അവരെ ചേർത്തു നിർത്തണം.

വിവാഹമോചനം വേർപെടുത്തിയെങ്കിലും സുഹൃത്ത് ബന്ധം നിലനിര്‍ത്തുന്നവരാന് ഹൃതിക് റോഷനും മുന്‍ഭാര്യ സുസന്നെയും. മക്കള്‍ക്ക് വേണ്ടി പലപ്പോഴും ഇവര്‍ ഒരുമിക്കാറുണ്ട്. ഇപ്പോഴിതാ കൊറോണ ഭീതിയിൽ മക്കൾക്ക് വേണ്ടി ഒരുമിച്ച് താമസിക്കുകയാണ് ഹൃത്വികും സൂസെന്നെയും. കുട്ടികൾക്ക് വേണ്ടി സുസന്നെ തന്റെ വീട്ടിലേക്ക് വരുകയായിരുന്നുവെന്ന് ഹൃതിക്ക് കുറിച്ചു.

‘രാജ്യം മുഴുവൻ ലോക്ഡൗണിലായ സാഹചര്യത്തിൽ മാതാപിതാക്കൾ എന്ന നിലയിൽ കുട്ടികളെ പിരിഞ്ഞ് ഞങ്ങൾക്ക് ജീവിക്കാനാകില്ല. ഈ മഹാമാരിക്കെതിരെ പൊരുതാൻ ലോകം തന്നെ ഒരുമിച്ചു. ലോകം മുഴുവൻ മനുഷ്യത്വത്തെക്കുറിച്ച് ചർച്ച ചെയ്യുമ്പോൾ നമ്മൾ കുട്ടികളുടെ കാര്യം കൂടി ആലോചിക്കണം. അവരെ ചേർത്തു നിർത്തണം. അച്ഛനും അമ്മയ്ക്കും തുല്യ അവകാശമാണ് ഇക്കാര്യക്കിൽ. ഇതെന്റെ മുൻഭാര്യ സുസന്നെ, കുഞ്ഞുങ്ങൾക്കായി സ്വമേധയാ എനിക്കൊപ്പം വന്നു. നന്ദി സുസന്നെ.”- ഹൃത്വിക് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു .

shortlink

Related Articles

Post Your Comments


Back to top button