CinemaGeneralLatest NewsMollywoodNEWSUncategorized

വെറുതെ ഇരിക്കുന്ന സമയങ്ങൾ ആനന്ദകരം ആക്കൂ; സമ്മര്‍ ഇന്‍ ബെത്‌ലഹേമില്‍ പൂച്ചയെ അയച്ച കാമുകിയെ കണ്ടെത്തി യുവാവ്

ഇപ്പൊ വീട്ടിൽ ഒരു പണിയും ഇല്ലാതെ വെറുതെ ഇരുന്നപ്പോ ഞാൻ ആ കുട്ടിയെ ഒന്ന് തപ്പി പിടിക്കാം

ലോകം മുഴുവൻ കൊറോണ വൈറസ് ഭീതിയിൽ കഴിയുകയാണ്. 21- ദിവസത്തേക്ക് രാജ്യത്ത് സമ്പൂർണ ലോക്ക് ഡൗണും പ്രഖ്യാപിച്ചിരിക്കുകയാണ് പ്രധാനമന്ത്രി. ഏകാന്തതതയുടെ ഈ ഇരുപത്തിയൊന്ന് ദിവസങ്ങളിൽ വിരസതയകറ്റാൻ ആളുകള്‍ വിവിധ മാർഗങ്ങൾ കണ്ടെത്തുന്നുണ്ട്. പഴയ സിനിമകൾ വീണ്ടും കണ്ട് വീണ്ടും സായൂജ്യമടയുകയാണ് സിനിമാപ്രേമികളിൽ ചിലർ. എന്നാൽ സിനിമ ഇറങ്ങിയ നാൾ മുതൽ
പ്രേക്ഷകരിൽ ആകാംഷ ഒളിപ്പിച്ച് വെച്ച ചിത്രമായിരുന്നു ‘സമ്മര്‍ ഇന്‍ ബെത്‌ലേഹം’. കാമുകന് പൂച്ചയെ അയച്ച അഞ്ജാത കാമുകി ആരാണെന്നുള്ളതായിരുന്നു സിനിമയുടെ സസ്‌പെന്‍സ്.

സിനിമ പുറത്തിറങ്ങി വര്‍ഷങ്ങള്‍ ഇത്രയും കഴിഞ്ഞിട്ടും അതില്‍ ഒളിപ്പിച്ചു വെച്ച രഹസ്യം ഇനിയും പുറത്ത് വന്നിട്ടില്ലായിരുന്നു. എന്നാല്‍ പലരും പല രീതിയിലും പൂച്ചയെ അയച്ച സുന്ദരിയെ കണ്ടെത്തിയിരുന്നു. ഇപ്പോഴിതാ വ്യത്യസ്തമായ രീതിയിൽ പൂച്ചയെ അയച്ച സുന്ദരിയെ കണ്ടെത്തിരിക്കുകയാണ് ദേവദാസ് എന്ന യുവാവ്. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് യുവാവ് ആ സുന്ദരിയെ കണ്ടെത്തിയിരിക്കുന്നത്.

കുറിപ്പിന്റെ പൂർണരൂപം…………………………..

#stayhome #staysafe

സമ്മർ ഇൻ ബെത്ലാഹേമിലെ ആ പൂച്ചയെ അയക്കുന്ന കുട്ടിയെ ഓർക്കുന്നുണ്ടോ..ആരാണെന്ന് പറയാതെ ആ സിനിമ അങ്ങ് തീർന്നപ്പോ വല്ലാത്ത സങ്കടായി..ഇപ്പൊ വീട്ടിൽ ഒരു പണിയും ഇല്ലാതെ വെറുതെ ഇരുന്നപ്പോ ഞാൻ ആ കുട്ടിയെ ഒന്ന് തപ്പി പിടിക്കാം എന്ന് വച്ച്..എന്റെ ഒരു അനുമാന പ്രകാരം അപർണ്ണ(ആദ്യത്തെ ഫോട്ടോയിലെ കുട്ടി) എന്ന കഥാപാത്രം ആണ് ആ പൂച്ചയെ അയച്ചത്..
ഇനി എങ്ങനെ ആണെന്ന് നോക്കാം.. ആ രണ്ടാമത്തെ ചിത്രത്തിൽ റൂമിലേക്ക് പൂവ് എറിയുന്ന കൈ ശ്രദ്ധിച്ചോ? അതിൽ ചുവപ്പ് നൈൽ പോളിഷ് ആണ് ഉള്ളത്..എന്നാല്,എറിഞ്ഞ ആളെ തപ്പി ഇറങ്ങുന്ന സുരേഷ് ഗോപി മഞ്ജുവിനെ ആണ് കാണുന്നത്.. എന്നാൽ,മഞ്ജു നൈൽ പോളിഷ് ഇട്ടിരുന്നില്ല..അപ്പൊ എറിഞ്ഞത് മഞ്ജു അല്ല.. അന്നേ ദിവസം ഉച്ചയ്ക്ക് ആണ് ആ ക്ലാപ് ചെയ്യുന്ന സീൻ ഉള്ളത്..അതിൽ മൂന്ന് പേരാണ് ചുവപ്പ് നൈൽ പോളിഷ് ഇട്ടത്..അപർണ്ണ, ദേവിക, ഗായത്രി…ദേവിക എല്ലായ്പ്പോഴും ഫുൾ സ്ലീവ് വസ്ത്രം ആണ് ധരിക്കുന്നത്..അതുകൊണ്ട് ദേവിക അല്ല എന്തായാലും കക്ഷി..പിന്നെ ഉള്ളത് അപർണ്ണയും,ഗായത്രിയും ആണ്..ഇനി നമുക്ക് ക്ലൈമാക്സ് സീനിലേക്ക്‌ പോകാം..അതിൽ ട്രെയിനിൽ നിന്നും പൂച്ചയെ പുറത്തേക്ക് കാണിക്കുന്ന കുട്ടിയുടെ കൈകളിൽ ആഭരണങ്ങൾ ഒന്നും കാണുന്നില്ല..എന്നാല് ട്രെയിനിൽ കേറുന്ന സീനിൽ ഗായത്രിയുടെ കയ്യിൽ ഒരു ബ്രേസ്ലെട് കാണാം.. അപ്പൊൾ ഗായത്രിയും ലിസ്റ്റിൽ നിന്നും പുറത്തായി..അതുകൊണ്ട് പൂച്ചയെ അയച്ചത് അപർണ്ണ ആവാൻ ആണ് സാധ്യത..
—————————————————————
വെറുതെ ഇരിക്കുന്ന സമയങ്ങൾ ആനന്ദകരം ആക്കൂ..
നമ്മൾ അതിജീവിക്കും.

 

shortlink

Post Your Comments


Back to top button