മകള്‍ സിനിമയിലേക്ക് തന്നെ വന്നാല്‍ അതിന് എസ് മൂളുമെന്നു നടന്‍ ജയസൂര്യയുടെ ഭാര്യ സരിത, മകള്‍ക്ക് എന്താണോ ചെയ്യാന്‍ ഇഷ്ടം അതിനെ പിന്തുണയ്ക്കുന്ന അമ്മയാണ് താനെന്നും മനോരമയുടെ ആരോഗ്യം മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സരിത പറയുന്നു,
മകള്‍ വേദയെക്കുറിച്ച് സരിത
‘കുറച്ചു കൂടി വലുതാകുമ്പോള്‍ മകള്‍ അഭിനയിക്കണം എന്ന് പറഞ്ഞാല്‍ അതിനെ പൊസിറ്റീവായി തന്നെ കാണും. അഭിനയത്തോടാണ് മോള്‍ക്ക് ഫ്ലെയര്‍ എങ്കില്‍ കറങ്ങി തിരിഞ്ഞു ഒടുവില്‍ അതിലേക്കെ വരികയുള്ളൂ. കുറച്ചു നാള്‍ കഴിയുമ്പോഴേ സ്വപ്നങ്ങളെക്കുറിച്ച് അവര്‍ക്കൊരു ക്ലിയര്‍കട്ട് ക്ലാരിറ്റിയുണ്ടാകൂ. എന്‍റെ ജീവിതത്തില്‍ വര്‍ണങ്ങള്‍ വാരി വിതറിയ ഒരു പെണ്‍കുട്ടിയുണ്ട്. അതന്റെ മകളാണ് എന്ന് പില്‍ക്കാലത്ത് ഓര്‍മ്മിക്കണമെങ്കില്‍ മകള്‍ ഒരു കൂട്ടുകാരി പെണ്ണ് കൂടിയാകണം. ഈ ലോകത്ത് ധൈര്യമായി ഹൃദയത്തിനകത്ത് ഇടം നല്‍കാവുന്ന ഒരു കുഞ്ഞു കൂട്ടുകാരി’. മകളെക്കുറിച്ച് പങ്കുവെച്ചു കൊണ്ട് സരിത പറയുന്നു. ജയസൂര്യ സരിത ദമ്പതികളുടെ മകന്‍ ആദിത്യന്‍ മലയാള സിനിമയില്‍ സജീവമായി രംഗത്തുണ്ട്. ‘ഞാന്‍ മേരിക്കുട്ടി’ എന്ന ചിത്രത്തിലും ‘തൃശൂര്‍പൂരം’ എന്ന ചിത്രത്തിലും ജയസൂര്യയുടെ കഥാപാത്രത്തിന്റെ കുട്ടിക്കാല വേഷം ചെയ്തത് ആദിത്യനാണ്.
Leave a Comment