
മിനിസ്ക്രീനിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് സാധിക വേണുഗോപാൽ. സോഷ്യൽ മീഡിയയിലും സജീവമായ താരം പങ്കുവെയ്ക്കുന്ന പോസ്റ്റുകളും ചിത്രങ്ങളും ശ്രദ്ധ നേടാറുണ്ട്. കൂടാതെ മോഡൽ കൂടിയായ സാധിക ഗ്ലാമറസ് വേഷങ്ങളിൽ എത്തുന്ന ചിത്രങ്ങൾക്ക് നേരെയും വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്. ഇതിനെല്ലാം തന്നെ കൃത്യമായ മറുപടിയും താരം നൽകാറുണ്ട്. ഇപ്പോഴിതാ കോറോണയുടെ പശ്ചാത്തലത്തിൽ സാധിക പങ്കുവെച്ച ഒരു പോസ്റ്റാണ് പുതിയ വിമർശനങ്ങൾക്ക് വഴി തെളിയിച്ചിരിക്കുന്നത്.
“ദയവ് ചെയ്തു നിങ്ങൾ ഉണ്ടാക്കുന്ന ഭക്ഷണത്തിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ ഈ അവസരത്തിൽ ഇടരുതെന്ന് ഒരു അപേക്ഷയുണ്ട്. കാരണം അത്തരം ആഹാരങ്ങൾ പോയി കഴിക്കാൻ നിവർത്തിയില്ലാതെ ഒരുപാട് ആളുകൾ നമുക്ക് ഇടയിൽ ഇപ്പോൾ ഉണ്ട് . സഹായിച്ചില്ലെങ്കിലും അവരെ കൂടുതൽ ബുദ്ധിമുട്ടിക്കാതെയും, വിഷമിപ്പിക്കാതെയും സഹായിക്കുക”,എന്നായിരുന്നു സാധിക പങ്ക് വച്ച കുറിപ്പിൽ സൂചിപ്പിച്ചത്.
എന്നാൽ താരത്തിന്റെ പോസ്റ്റ് വെറും ഷോയുടെ ഭാഗം ആണെന്നും, എന്തു പ്രഹസനം ആണ് സജി. മോളെ, സാധികേ നിത്യവൃത്തിക്ക് വകയില്ലാത്തവന്റെ മൊബൈൽ നെറ്റ് ആരാണ് ചാർജ് ചെയ്തു കൊടുക്കുക മോളുടെ ഈ പോസ്റ്റ് വായിക്കാനുള്ള എംബി എങ്കിലും അവരുടെ മൊബൈലിൽ ഉണ്ടാകുമോ എന്ന് തുടങ്ങി ഒട്ടനവധി കമന്റുകളും താരത്തിന്റെ പോസ്റ്റിൽ നിറയുന്നുണ്ട്. അതേസമയം താരത്തെ അനുകൂലിച്ചും ചില ആളുകൾ എത്തുന്നുണ്ട്.
Post Your Comments