ഗായിക കനിക കപൂറിന്റെയും ചാൾസ് രാജകുമാരന്റെയും ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറലായി കൊണ്ടിരിക്കുന്നത്. ഇരുവരും സംസാരിച്ചു കൊണ്ട് നിൽക്കുന്ന ചിത്രമാണ് ഇത്. ഇരുവർക്കും കൊറോണയും സ്ഥിരീകരിച്ചിരുന്നു. എന്നാൽ കനികയിൽ നിന്നാണ് ചാൾസ് രാജകുമാരന് കൊറോണ പകർന്നത് എന്ന തരത്തിലുള്ള വ്യാജ പ്രചരണവും ഇതോതൊപ്പം ഉണ്ടായിരുന്നു. എന്നാൽ ഇത് 2018 ൽ ലണ്ടനിൽ വച്ച് നടന്ന ഒരു ചടങ്ങിൽ അതിഥിയായി എത്തിയത്തിന്റെ ഒരു പഴയ കാല ചിത്രമായിരുന്നു.
എന്നാൽ കനിക കപൂറിന്റെ മൂന്നാമത്തെ കൊറോണ പരിശോധനാഫലവും പോസിറ്റീവായി. സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലാണ് കനിക കപൂര്‍ ചികിത്സയില്‍ കഴിയുന്നത്. നെഗറ്റീവ് ഫലം കാണുന്നതു വരെ ചികിത്സ തുടരുമെന്ന് ആശുപത്രി ഡോക്ടര്‍ ആര്.കെ ധിമാന് പറഞ്ഞു. എന്നാൽ രോഗവിവരം മറച്ചുവെച്ച് പൊതുസ്ഥലങ്ങളില്‍ പോവുകയും രോഗം പടരാന്‍ സാഹചര്യമൊരുക്കുകയും ചെയ്തതിനാണ് ലക്നൗ പൊലീസ് കനിക കപൂറിനെതിരേ കേസും എടുത്തിട്ടുണ്ട്.
അതേസമയം ചാൾസ്ആ രാജകുമാരന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ക്ലാരന്‍സ് ഹൗസ് വക്താവ് അറിയിച്ചു. കൊറോണ സ്ഥിരീകരിച്ചെങ്കിലും അദ്ദേഹം വീട്ടിലിരുന്ന് ജോലി തുടരുകയാണ്. ചാള്‍സ് രാജകുമാരനും കാമിലയും നിലവില്‍ സ്കോട്ട്ലാന്‍ഡിലെ വസതിയില്‍ സെല്‍ഫ് ഐസൊലേഷനിലാണുള്ളത്.
Post Your Comments