BollywoodGeneralLatest News

കൊറോണ ടെസ്റ്റ് മൂന്നാമതുംപോസിറ്റീവ്; ഇന്‍സ്റ്റഗ്രാം പോസ്റ്റ് നീക്കം ചെയ്ത് ഗായിക

കഴിഞ്ഞ വെള്ളിയാഴ്ചയാണ് കനികക്ക് കോവിഡ് 19 സ്ഥിരീകരിക്കുന്നത്. ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഇതുവരെ കൊറോണ സ്ഥിരീകരിച്ചിട്ടില്ല

ലോകം കൊറോണ ഭീതിയിലാണ്. ഗായിക കനിക കപൂറിന് കൊറോണ സ്ഥിരീകരിച്ചത് ഞെട്ടലോടെയാണ് ബോളിവുഡ് സിനിമാ ലോകം കേട്ടത്. കഴിഞ്ഞ ദിവസം പുറത്തു വന്ന മൂന്നാമത്തെ കൊറോണ ടെസ്റ്റും പോസിറ്റീവായിരുന്നു. ലണ്ടനില്‍ നിന്ന് കഴിഞ്ഞ മാര്‍ച്ച്‌ 15 ന് നാട്ടിലെത്തിയ കനിക ഹോം ഐസോലേഷനില്‍ പേകാതെ പെതു പരിപാടികളില്‍ പങ്കെടുക്കുകയായിരുന്നു. അതുകൊണ്ട് തന്നെ താരത്തിനെതിരെ വിമര്‍ശനം ശക്തമാകുകയാണ്.

കൊറോണ വൈറസ് ടെസ്റ്റ് റിസള്‍ട്ട് വന്നതിനു പിന്നാലെ തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ഡിലീറ്റ് ചെയ്തിരിക്കുകയാണ് താരം. ഞാനും കുടുംബവും പൂര്‍ണ്ണമായും ഹോം ക്വാറന്റൈനിലാണെന്നും, ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശത്തിനനുസരിച്ചാണ് മുന്നോട്ട് പോകുന്നതെന്നും താരം കുറിച്ചു. പോസ്റ്റിന് താഴെ സൈബര്‍ ആക്രമണം രൂക്ഷമായതേടെയായിരുന്നു പോസ്റ്റ് നീക്കം ചെയ്തത്.കഴിഞ്ഞ വെള്ളിയാഴ്ചയാണ് കനികക്ക് കോവിഡ് 19 സ്ഥിരീകരിക്കുന്നത്. ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഇതുവരെ കൊറോണ സ്ഥിരീകരിച്ചിട്ടില്ല. നിലവില്‍ സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ചികിത്സയിലാണ് താരം.

shortlink

Related Articles

Post Your Comments


Back to top button