കൊറോണ എന്ന മഹാ രോഗം ലോക ജനതയെ ഭീതിയിലാഴ്ത്തുമ്പോള്‍ ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കാന്‍ പ്രയത്നിക്കുന്ന രണ്ടു ഡോക്ടര്‍മാരുടെ സാമൂഹിക പ്രതിബദ്ധതയെക്കുറിച്ചും തന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളാണ് അവരെന്ന അഭിമാന നിമിഷത്തെക്കുറിച്ചും തുറന്നു സംസാരിക്കുകയാണ് പ്രശസ്ത തിരക്കഥാകൃത്ത് കലവൂര്‍ രവികുമാര്‍.
കലവൂര്‍ രവികുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്
എന്റെയും രണ്ടു പ്രിയ സുഹൃത്തുക്കൾ കൊറോണയെ നേരിടുന്ന ആരോഗ്യപ്രവർത്തകരായി രാപ്പകൽ ജോലി ചെയ്യുകയാണ്. ഡോ. രമേശനും ഡോ. അനിൽകുമാറും.
കണ്ണൂർ എസ്. എൻ. കോളേജിലെ പ്രീ ഡിഗ്രി കാലത്താണ് ഞങ്ങൾ കണ്ടു മുട്ടുന്നത്. അന്ന് മുതൽ ഇന്ന് വരെ ഞങ്ങൾ പരസ്പരം വിളിപ്പുറത്തുണ്ട്.
രമേശനും ഞാനും sfi പ്രവർത്തകർ ആയിരുന്നു. കോളേജ് യൂണിയൻ തിരെഞ്ഞെടുപ്പിൽ ഒക്കെ മത്സരിച്ചു രണ്ടാളും ഗംഭീരമായി തോറ്റു കണ്ടം വഴി ഓടിയിട്ടുണ്ട്.
അനിലിന് അതിന് പറ്റിയില്ല. തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അന്ന് nomination കൊടുക്കണം. അതിന് രണ്ടു പേർ പിന്തുണക്കണം. അനിൽ അന്ന് കോൺഗ്രസ്. എസ് ആയിരുന്നു. അക്കാലത്തു ജില്ലയിൽ അവനും ശ്രീ. കടന്നപ്പള്ളിയും മാത്രമേ ആ പാർട്ടിയിൽ ഉണ്ടായിരുന്നുള്ളു. അദ്ദേഹത്തിനു അന്നേ പ്രായം ആയതുകൊണ്ട് വന്നു പിന്തുച്ചു നോമിനേഷനിൽ ഒപ്പിടാൻ പറ്റുമായിരുന്നില്ല . അതു അവനു വലിയ ഭാഗ്യവും ആയി. പിന്നെ ഞാനും അവനും ഒരേ പെൺകുട്ടിയെ പ്രേമിച്ചു അവൻ ആദ്യം പിന്നീട് ഞാൻ എന്ന ക്രമത്തിൽ നിരാശാ കാമുകർ ആയിട്ടുണ്ട്. (ഇത് അവൻ ഇന്നും സമ്മതിക്കുന്നില്ലെങ്കിലും )
രമേശൻ പെരിയാരം മെഡിക്കൽ കോളേജിൽ ആണ്. അനിൽ കോഴിക്കോട് ചെക്കിയാട് സർക്കാർ ആശുപത്രിയിൽ.
രണ്ടാളും അങ്ങേ അറ്റം സാമൂഹ്യ പ്രതിബദ്ധത ഉള്ള മനുഷ്യർ ആയതു കൊണ്ട് തന്നെ ഇന്നുവരെ ജോലിയിൽ വിട്ടുവീഴ്ച ചെയ്തിട്ടില്ല. അതിന്റെ ആദരം ചുറ്റുപാടുമുള്ള മനുഷ്യർ അവർക്കു നൽകുന്നതിന് ഞങ്ങൾ സുഹൃത്തുക്കൾ എല്ലാം എന്നും സാക്ഷിയാണ്.
ഈ പ്രതിസന്ധിയുടെ കാലത്തും ഞങ്ങൾ അവരെ കാണുന്നു,,,.. ഒരു നിമിഷം വിശ്രമിക്കാതെ. ജനങ്ങൾക്കിടയിൽ…
ചില മനുഷ്യർ അങ്ങനെയാണ്. അവർക്കു ഒരിക്കൽ തുടങ്ങി വെച്ച രാഷ്ട്രീയ പ്രവർത്തനം നിർത്താൻ ആവില്ല. ഏതു കാലത്തിൽ ആണോ ജീവിക്കുന്നത് ആ കാലത്തോടു അവർ കലവറയില്ലാതെ നീതി ചെയ്തു കൊണ്ടിരിക്കും. അതാണല്ലോ ഏറ്റവും മഹത്തായ രാഷ്ട്രീയ പ്രവർത്തനം.
ഞങ്ങൾ സുഹൃത്തുക്കൾ എല്ലാം അവരെ ചൊല്ലി അഭിമാനിക്കുന്നു. തൊട്ടു നിൽക്കുന്നു.
Post Your Comments