സീത എന്ന പരമ്പരയിലൂടെ ജനപ്രിയ താരമായി മാറിയ നടിയാണ് സ്വാസിക. എന്നാൽ സീതയുടെ വന്‍ വിജയത്തിന് പിന്നാലെ മിനിസ്ക്രീനില്‍ നിന്നും പിന്മാറിയിരിക്കുകയാണ് താരം. ഈ തീരുമാനത്തിന് പിന്നില്‍ നടൻ ഉണ്ണി മുകുന്ദനുമായുള്ള പ്രണയ ഗോസിപ്പ് ആണോയെന്ന സംശയത്തിന് മറുപടി നല്‍കുകയാണ് സ്വാസിക.
വനിതയ്ക്ക് നല്കിയ താരത്തിന്റെ മറുപടി ഇങ്ങനെ..” ഇപ്പോള്‍ സിനിമയില്‍ കൈനിറയെ അവസരങ്ങളുണ്ട്. നല്ല വേഷങ്ങളും ഹിറ്റുകളും കിട്ടുന്നു. അപ്പോള്‍ സീരിയല്‍ ഏറ്റെടുത്താല്‍ ഡേറ്റ് ക്ലാഷാകും. സീരിയല്‍ കൂടുതല്‍ സമയം ആവശ്യപ്പെടുന്നുണ്ട്. അതിനിടെ സിനിമ കൂടി ഒപ്പം കൊണ്ടു പോകുക പ്രയാസമാണ്. സിനിമയെ ഇഷ്ടപ്പെടുന്ന ആള് എന്ന നിലയില്‍ ഇപ്പോള്‍ സിനിമയ്ക്ക് പ്രാധാന്യം കൊടുക്കുന്നു എന്നു മാത്രം. എന്നു കരുതി സീരിയല്‍ വിട്ടിട്ടില്ല. സീത പോലെ മികച്ച അവസരങ്ങള്‍ വന്നാല്‍ ഇനിയും സീരിയല്‍ ചെയ്യും. കേശു ഈ വീടിന്റെ നാഥനാണ് ഇപ്പോൾ ചെയ്യുന്നത്. അതുകഴിഞ്ഞ് എം. പത്മകുമാര്‍ സാറിന്റെ സിനിമയാണ്. ഇപ്പോഴത്തെ ബ്രേക്ക് കഴിഞ്ഞാല്‍ ഉടന്‍ ഷൂട്ടിങ് തുടങ്ങും. ”
”സീത കഴിഞ്ഞ ഓഗസ്റ്റില്‍ തീര്‍ന്നു. അതിനു ശേഷം അത്ര നല്ല കഥാപാത്രങ്ങളൊന്നും തേടി വരാത്തതു കൊണ്ടും സിനിമയുടെ തിരക്കുള്ളതിനാലും തല്ക്കാലം സീരിയലില്‍ നിന്നു മാറി നില്ക്കുന്നു എന്നേയുള്ളൂ.” സ്വാസിക വ്യക്തമാക്കി
Post Your Comments