GeneralLatest NewsTV Shows

അമൃത-അഭിരാമി സഹോദരിമാരെക്കുറിച്ച്‌ രജിത് കുമാര്‍

അപ്രതീക്ഷിതമായി ഷോയില്‍ നിന്നും രജിത് പുറത്തേക്ക് പോയപ്പോള്‍ ഇരുവരും ഏറെ വിഷമിച്ചിരുന്നു. ഇപ്പോള്‍ ഇവര്‍ പങ്കുവെച്ച പുതിയ സ്റ്റാറ്റസ് വീഡിയോ ചര്‍ച്ചയാകുന്നു

ബിഗ് ബോസ് സീസണ്‍ 2 ല്‍ മത്സരാര്‍ത്ഥികളായി അഭിരാമി സുരേഷും അമൃത സുരേഷും എത്തിയിരുന്നു. ബിഗ് ബോസ് വീട്ടിലെ സാന്‍ഡ്ര, ആര്യ, പാഷാണം ഷാജി, വീണ നായര്‍ തുടങ്ങിയവരേയും ഇവര്‍ക്ക് നേരത്തെ പരിചയമുണ്ടായിരുന്നു. ആദ്യദിനം മുതല്‍ ഇവരുമായി സൗഹൃദത്തിലായ വ്യക്തിയാണ് രജിത് കുമാര്‍. എല്ലാവരും രജിത്തേട്ടനെക്കുറിച്ച്‌ നെഗറ്റീവ് പറയുന്നുണ്ടെങ്കിലും തങ്ങള്‍ അങ്ങനെയല്ല അദ്ദേഹത്തെ കണ്ടതെന്ന് അമൃത പറഞ്ഞിരുന്നു. എല്ലാവരേയും പറയുന്ന രജിത്തേട്ടനെയല്ല തങ്ങള്‍ കണ്ടതെന്ന് ഇരുവരും പങ്കുവച്ചിരുന്നു. അപ്രതീക്ഷിതമായി ഷോയില്‍ നിന്നും രജിത് പുറത്തേക്ക് പോയപ്പോള്‍ ഇരുവരും ഏറെ വിഷമിച്ചിരുന്നു. ഇപ്പോള്‍ ഇവര്‍ പങ്കുവെച്ച പുതിയ സ്റ്റാറ്റസ് വീഡിയോ ചര്‍ച്ചയാകുന്നു.

രജിത് കുമാര്‍ തന്റെ ബിഗ് ബോസ് അനുഭവത്തെക്കുറിച്ച്‌ തുറന്നുപറയുന്നതിനിടയില്‍ അമൃത-അഭിരാമി സഹോദരിമാരെക്കുറിച്ച്‌ തുറന്നു പറയുന്നു. അവര്‍ രണ്ടുപേരും നല്ല കുട്ടികളാണ് .മാത്രമല്ല താനുമായി നല്ല വേവ് ലെങ്ത് ഉണ്ടായിരുന്നു അവര്‍ക്കെന്നും അദ്ദേഹം പറയുന്നു. മഴ കാത്തിരുന്ന വേഴാമ്ബലിനെ പോലെയായിരുന്നു ആ നിമിഷം. അവരെ തനിക്ക് ലഭിച്ച നിമിഷത്തെക്കുറിച്ച്‌ അദ്ദേഹം പങ്കുവച്ചു. രജിത് കുമാര്‍ തങ്ങളെക്കുറിച്ച്‌ സംസാരിക്കുന്ന ഈ വീഡിയോയ്ക്ക് കിംഗ്, ഏട്ടന്‍ തുടങ്ങിയ ക്യാപ്‌ഷനാണ് ഇരുവരും നല്‍കിയിട്ടുള്ളത്.

shortlink

Related Articles

Post Your Comments


Back to top button