സിനിമാചിത്രീകരണം മുടങ്ങിയതോടെ വരുമാനമില്ലാതായ തമിഴ് ചലച്ചിത്രരംഗത്തെ തൊഴിലാളികള്‍ക്ക് സഹായം നല്കാന് രജനീകാന്ത് അടക്കമുള്ള താരങ്ങള്‍ രംഗത്ത്. കോവിഡ് 19 ലോകമെമ്പാടും പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തിലാണ് തമിഴ് സിനിമയിലെ ദിവസവേതനക്കാര്‍ക്ക് സഹായം നൽകിയത്. ഫിലിം എംപ്ലോയീസ് ഫെഡറേഷന് ഓഫ് സൗത്ത് ഇന്ത്യ(ഫെഫ്സി)യ്ക്ക് രജനികാന്ത് 50 ലക്ഷം രൂപ നല്‍കിയതായും വിജയ് സേതുപതി 10 ലക്ഷം രൂപ നല്‍കിയതായും പിആര്‍ഒ ജോണ്സണ് ട്വീറ്റ് ചെയ്തു.
നേരത്തെ ശിവകുമാര്‍, സൂര്യ, കാര്‍ത്തി, ശിവകാര്ത്തികേയന്, പ്രകാശ് രാജ്, പാര്ഥിപന്, മനോ ബാല എന്നിവരും ഫെഫ്സിക്ക് സഹായ ധനം കൈമാറിയിരുന്നു. ഫെഫ്സിയുടെ പ്രസിഡന്റ് ആര്.കെ സെല്‍വമണി സഹായമഭ്യര്‍ഥിച്ചതിന് പിന്നാലെയാണ് താരങ്ങള്‍ സഹായധനം കൈമാറിയത്.
Post Your Comments