
കേന്ദ്രം പ്രഖ്യാപിച്ച ലോക്ക് ഡൌണ്‍ 21 ദിവസം നീണ്ടുനില്‍ക്കും, ജനങ്ങള്‍ വീട്ടില്‍ നിന്നും പുറത്തിറങ്ങരുതെന്നും രാജ്യത്ത് എവിടെയാണോ അവിടെ തന്നെ ഇരിക്കണമെന്നുമാണ് പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചത്, എന്നാല്‍ നിയന്ത്രണങ്ങള്‍ക്ക് ഒരു വിലയും കല്പിക്കാതെ ചിലര്‍ പുറത്തിറങ്ങി നടക്കുകയാണ്, ഈ സാഹചര്യത്തില്‍ ആരും പുറത്തിറങ്ങരുതെന്ന അപേക്ഷയുമായി എത്തിയിരിക്കുകയാണ് നടി മഞ്ജു വാര്യര്‍, തന്റെ ഫേസ്ബുക്ക് വീഡിയോയിലൂടെ മഞ്ജു പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്.
ഉദ്യോഗസ്ഥർ ആവർത്തിച്ച് പറഞ്ഞിട്ടും ആളുകള്‍ പുറത്തിറങ്ങുന്നതിന്റെ ദൃശ്യങ്ങളാണ് മാധ്യമങ്ങളിൽ കൂടി കണ്ടുകൊണ്ട് ഇരിക്കുന്നത്, ഇവരെയൊക്കെ നിയന്ത്രിക്കുന്നതിനായി പൊലീസിനും ഉദ്യോഗസ്ഥർക്കുമൊക്കെ ഒരുപാട് സമയം ചെലവിടേണ്ടി വരുന്നുണ്ട്, മരുന്നും അത്യാവശ്യ സാധനങ്ങൾ വാങ്ങാനായി പുറത്തു പോകാം പക്ഷേ വെറുതെ പുറത്തിറങ്ങുമ്പോൾ തകർന്ന് പോകുന്നത് കോടിക്കണക്കിന് പേരുടെ അധ്വാനമാണ്.
എന്നാൽ ഓരോ ജനങ്ങളും സഹായത്തിന് സര്‍ക്കാര്‍ മുന്നിലുണ്ടെന്ന് പറയുമ്പോള്‍ അത് വിശ്വസിക്കണമെന്നും താരം പറയുന്നു, തോറ്റു പോയാല്‍ നമ്മളെ കാത്തിരിക്കുന്നത് വലിയ ദുരന്തമാണെന്നും മഞ്ജു ഓർമിപ്പിക്കുന്നുണ്ട്, ഇത് എല്ലാവരും ഒത്തൊരുമയോടെ നിൽക്കേണ്ട അവസരമാണിതെന്നും വൈറസിന്റെ വ്യാപനം തടയുക ഓരോരുത്തരുടേയും കർത്തവ്യമാണെന്നും മഞ്ജു പറയുന്നു.
https://www.facebook.com/theManjuWarrier/videos/2590133301230446/
Post Your Comments