അനൂപ് സത്യന് സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ മലയാളിയുടെ പ്രിയ സംവിധായകൻ പ്രിയദര്‍ശന്റെയും നടി ലിസയുടെയും മകളാണ് കല്യാണി പ്രിയദര്ശൻ . ശോഭനയും സുരേഷ് ഗോപിയും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തില്‍ കല്യാണിയുടെ നിഖിത എന്ന വേഷം ഏറെ ശ്രദ്ധ നേടിയിരുന്നു.
സോഷ്യൽ മീഡിയയിൽ ഏറെ ഫോളോവേഴ്സുള്ള താരം കൂടിയാണ് കല്യാണി, ഹെലോ എന്ന തെലുങ്ക് ചിത്രത്തിലൂടെയായിരുന്നു കല്യാണി സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. പിന്നീട് ശിവകാർത്തികേയന്റെ ഹീറോയിലൂടെ തമിഴിലും അരങ്ങേറ്റം കുറിച്ചു.
https://www.instagram.com/p/B9mBwD8neWq/?utm_source=ig_web_copy_link
സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം ഇടപെടൽ നടത്തുന്ന വ്യക്തികൂടിയാണ് കല്യാണി പ്രിയദർശൻ, ഇപ്പോൾ ചില ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് പ്രിയതാരം കല്യാണി, മല്ലുക്കുട്ടിയായി ഡ്രസ് ചെയ്യാനുള്ള ഗൈഡ് പോസ്റ്റ് ചെയ്ത ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്, അതീവ സുന്ദരിയായാണ് താരം ചിത്രങ്ങലിൽ പ്രത്യക്ഷപ്പെടുന്നത്.
https://www.instagram.com/p/B9l_EeKHKNf/?utm_source=ig_web_copy_link
ഇതിനായി ആദ്യം എന്റെ അമ്മേടെ ജിമിക്കി കമ്മല്‍, ചെക്ക് കേരളാ ഹാഫ് സാരി, ചെക്ക് മുല്ലപ്പൂ, ചെക്ക് ഗ്ലാസ് ബാങ്കിള്‍സ് എന്നിവയെല്ലാമാണ് പോലും മല്ലുക്കുട്ടിയാകാന് വേണ്ടതെന്ന് കല്യാണി പ്രിയദർശൻ കുറിക്കുന്നു, കൂടാതെ എന്നിലെ യഥാര്‍ത്ഥ മല്ലു വ്യക്തിത്വം പുറത്തേക്ക് വന്ന ദിവസമെന്നും താരം കുറിപ്പ് പങ്കുവച്ചു, ഏറെപ്പേർ ഇതിനോടകം താരത്തിന്റെ കുറിപ്പ് ഏറ്റെടുത്ത് കഴിയ്ഞ്ഞു, സുന്ദരിക്കുട്ടിയയെന്നും , മല്ലുപ്പെൺകൊടിയെന്നും ഒക്കെ ആരാധകർ സ്നേഹത്തടോടെ താരത്തിന്റെ ചിത്രത്തിന് കമന്റുകൾ നൽകുന്നു.
https://www.instagram.com/p/B9l-En3nLni/?utm_source=ig_web_copy_link
Post Your Comments