ജനപ്രിയ നായകനായ ദിലീപിന്റെ 2003-ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രമാണ് ‘സിഐഡി മൂസ’. മലയാളത്തിലെ ഏറ്റവും മികച്ച കോമിക് ചിത്രമെന്ന നിലയില്‍ കേരളത്തില്‍ സൂപ്പര്‍ഹിറ്റായി ഓടിയ സിഐഡി മൂസ ദിലീപ് എന്ന നടനെ സൂപ്പര്‍താര പരിവേഷത്തിലേക്ക് എടുത്തുയര്‍ത്തിയ സിനിമയായിരുന്നു. ജോണി ആന്റണിയുടെ ആദ്യ ചിത്രമായ സിഐഡി മൂസ ഹിറ്റ് തിരക്കഥാകൃത്തുക്കളായ ഉദയ കൃഷ്ണ സിബി കെ തോമസ് ടീം എഴുതിയ സിനിമയായിയിരുന്നു. ഒരു കമ്പ്ലീറ്റ് ഫാന്റസി മൂഡില്‍ കഥ പറഞ്ഞ ചിത്രത്തില്‍ ഭാവനയായിരുന്നു നായികാ. വിദ്യാ സാഗര്‍ ഈണമിട്ട ചിത്രത്തിലെ ഗാനങ്ങളെല്ലാം സൂപ്പര്‍ഹിറ്റായിരുന്നു. മലയാളത്തിലെ ദിലീപിന്റെ ഏറ്റവും മികച്ച വിനോദ ചിത്രമായി ഇന്നും സിഐഡി മൂസയെ വാഴ്ത്തുമ്പോള്‍ പ്രേക്ഷകര്‍ക്ക് അറിയേണ്ടത് സിനിമയുടെ രണ്ടാം ഭാഗം ഉണ്ടാകുമോ? എന്നാണ് അതിനു കൃത്യമായ മറുപടി നല്‍കുകയാണ് സംവിധായകന് ജോണി ആന്റണി. ഇരട്ട തിരക്കഥാകൃത്തുക്കളായ ഉദയകൃഷ്ണ സിബി കെ തോമസ് ഒന്നിച്ചാല്‍ മാത്രമേ ഇനി സിഐഡി മൂസ വരുകയുള്ളവെന്നും ജോണി ആന്റണി ഒരു പ്രമുഖ മീഡിയയ്ക്ക് നല്കിയ അഭിമുഖത്തില്‍ പങ്കുവയ്ക്കുന്നു.
‘ഇപ്പോള്‍ പിരിഞ്ഞിരിക്കുന്ന സിബിയും ഉദയനും ഒരുമിച്ചെഴുതിയാല്‍ ദിലീപ് തയ്യാറായാല്‍ മൂസ വീണ്ടും സംഭവിക്കും’ – ജോണി ആന്റണി പറയുന്നു
Post Your Comments