പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത ജനതാ കർഫ്യൂവിന്റെ ഭാഗമായി നടന്ന കാമ്പയിനിൽ അശാസ്ത്രീയമായ പ്രചാരണങ്ങൾ നടത്തി എന്ന പരാതിയിൽ നടൻ മോഹൻലാലിനെതിരെ കേസെടുത്തുവെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ.
മോഹൻലാലിനെതിരേ കേസെടുത്തു എന്ന തരത്തിൽ ചില ഓൺലെെൻ മാധ്യമങ്ങളിൽ വാർത്ത വന്നിരുന്നു. അത് ശ്രദ്ധയിൽപ്പെട്ടും വെന്നും വാർത്തകൾ വാസ്തവ വിരുദ്ധമാണെന്നും. ചൊവ്വാഴ്ച വൈകുന്നേരം മോഹൻലാലിന്റെ കൊറോണ വൈറസ് സംബന്ധിച്ച പ്രസ്താവനക്കെതിരെ ഒരു പരാതി ഓൺലൈനിൽ ലഭിച്ചിരുന്നു. സ്വാഭാവിക നടപടി ക്രമം എന്ന നിലയിൽ ആ പരാതിക്ക് നമ്പറിട്ടു എന്നതൊഴിച്ചു നിർത്തിയാൽ പ്രസ്തുത പരാതി കമ്മിഷൻ കാണുകയോ ഉത്തരവ് പാസാക്കുകയോ ചെയ്തിട്ടില്ലയെന്നും മനുഷ്യാവകാശ കമ്മിഷൻ പിആർഒ പുറത്തുവിട്ട പത്രക്കുറിപ്പിൽ പറയുന്നു.
ജനതാ കര്‍ഫ്യൂ ദിനത്തിൽ വൈകിട്ട് അഞ്ച് മണിക്ക് പാത്രങ്ങള്‍ തമ്മില്‍ കൊട്ടിയോ കൈകള്‍ കൂട്ടിയടിച്ചോ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തിരുന്നു. എന്നാൽ ഈ പ്രക്രിയ ഒരു മന്ത്രം പോലെയാണെന്നും വൈറസിനെതിരെയുള്ള പ്രതിരോധമാണെന്നും മോഹൻലാൽ പറഞ്ഞിരുന്നു. ഇതിനെ തുടർന്ന് സമൂഹമാധ്യമങ്ങളിൽ താരത്തിനെതിരെ വ്യാപക വിമർശനമാണ് ഉയർന്നത്.
‘
Post Your Comments