ടൈറ്റാനിക് എന്ന ബ്രെഹ്‌മാണ്ഡ ചിത്രത്തിലൂടെ ലോകം മുഴുവനിലും ആരാധക ജനലക്ഷങ്ങളെ സ്വരുക്കൂട്ടിയ നടനാണ് ലിയോനാര്‍ഡോ ഡികാപ്രിയോ. പല ഹിറ്റ് ചിത്രങ്ങളിലെയും അഭിനയമികവിന് അക്കാഡമി അവാർഡായ, ഓസ്കാർ ജേതാവ് കൂടിയായ ഡികാപ്രിയോ, ഹോളിവുഡ് സിനിമയുടെ തന്നെ അടയാളമാണ് പലർക്കും.
സാമൂഹിക പ്രവർത്തനങ്ങൾ പോലെത്തന്നെ പലപ്പോഴും ഡികാപ്രിയോയുടെ സ്വകാര്യ വിവരമായ പ്രണയവും ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകാറുണ്ട്. ഡികാപ്രിയോയുമായി പ്രണയത്തിലാണെന്ന് തുറന്നുപറഞ്ഞിരുന്നു നടിയും മോഡലുമായ കാമില മൊറോനെ.
കൊറോണ പകരുന്ന ഈ സമയത്ത് സുരക്ഷക്കായി അമേരിക്കയിലുള്ള ലിയോയുടെ വീട്ടിലാണ് ഇരുവരും ഉള്ളതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
Post Your Comments