KollywoodLatest News

ആ രം​ഗം കണ്ടപ്പോള്‍ പൊട്ടിക്കരഞ്ഞ് അനുഷ്ക ഷെട്ടി

'അദ്ദേഹം കുറച്ചുകാലം കൂടി ജീവിച്ചിരുന്നെങ്കില്‍ എന്നു തോന്നിപ്പോകുന്നു',

തെന്നിന്ത്യയുടെ പ്രിയ താരങ്ങളില്‍ ഒരാളാണ് നടി അനുഷ്ക ഷെട്ടി. ‘നിശബ്ദം’ എന്ന പുതിയ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി പങ്കെടുത്ത ഒരു ടിവി പരിപാടിക്കിടെ പൊട്ടിക്കരയുന്ന അനുഷ്ക ഷെട്ടിയുടെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. 15 വര്‍ഷത്തെ അനുഷ്കയുടെ അഭിനയജീവിതം കോര്‍ത്തിണക്കി ഒരുക്കിയ വിഡിയോയില്‍ സംവിധായകന്‍ കൊടി രാമകൃഷ്ണയെ കണ്ടപ്പോഴാണ് താരം വിങ്ങിപ്പൊട്ടിയത്.

തെന്നിന്ത്യന്‍ താരസുന്ദരി എന്ന പദവിയിലേക്ക് അനുഷ്‌കയെ ഉയര്‍ത്തിയ അരുന്ധതി എന്ന ചിത്രം ഒരുക്കിയത് കൊടി രാമകൃഷ്ണയായിരുന്നു. ദക്ഷിണ ഫിലിംഫെയര്‍ പുരസ്‌കാരമടക്കം താരത്തിന് ഈ ചിത്രം നേടിക്കൊടുത്തിരുന്നു.

കഴിഞ്ഞ വര്‍ഷമാണ് രാമകൃഷ്ണ മരിച്ചത്. ‘അദ്ദേഹം കുറച്ചുകാലം കൂടി ജീവിച്ചിരുന്നെങ്കില്‍ എന്നു തോന്നിപ്പോകുന്നു’, എന്നായിരുന്നു പരിപാടിക്കിടെ അനുഷ്ക പറഞ്ഞത്. അദ്ദേഹത്തെ മിസ് ചെയ്യുന്നുവെന്നും കരച്ചിലടക്കി താരം പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button