GeneralKollywoodLatest News

എന്റെ വീട് ചികിത്സാകേന്ദ്രമാക്കാന്‍ വിട്ടു നല്‍കാം; കമല്‍ ഹാസന്‍

തന്റെ വീട് ചികിത്സാകേന്ദ്രമാക്കുന്നതിന് വേണ്ടി വിട്ടുനല്‍കാന്‍ തയ്യാറാണെന്ന് നടന്‍ കമല്‍ ഹാസന്‍. സംസ്ഥാന സര്‍ക്കാറിനോട് ഇത് സംബന്ധിച്ച്‌ വളരെ പെട്ടന്ന് തന്നെ തീരുമാനമെടുക്കണമെന്നും കമല്‍

ലോകം മുഴുവന്‍ കൊറോണ വൈറസ് ഭീതിയിലാണ്. രാജ്യം മുഴുവന്‍ സുരക്ഷ ശക്തമാക്കി വൈറസ് പ്രതിരോധത്തിനായി തയ്യാറെടുക്കുന്ന ഈ പശ്ചാത്തലത്തില്‍ തന്റെ വീട് താല്‍ക്കാലിക ചികിത്സാകേന്ദ്രമാക്കുന്നതിന് വേണ്ടി വിട്ടുനല്‍കാന്‍ തയ്യാറാണെന്ന് നടന്‍ കമല്‍ ഹാസന്‍. സംസ്ഥാന സര്‍ക്കാറിനോട് ഇത് സംബന്ധിച്ച്‌ വളരെ പെട്ടന്ന് തന്നെ തീരുമാനമെടുക്കണമെന്നും കമല്‍ ആവശ്യപ്പെട്ടു.

രാജ്യം മുഴുവന്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ദിവസവേതനത്തിലൂടെ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നവര്‍ക്ക് ജീവിക്കാനുള്ള ചുറ്റുപാട് ഒരുക്കി കൊടുക്കണമെന്നും കമല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments


Back to top button